ക്ലാസ്‌മേറ്റ് ക്ലാസ്‌മേറ്റ് സ്‌പെൽ ബീ രജിസ്‌ട്രേഷൻ ആരംഭിച്ചു

Posted on: January 16, 2017

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പെല്ലിംഗ് മത്സരമായ ക്ലാസ്‌മേറ്റ് സ്‌പെൽ ബീ യുടെ ഒമ്പതാം പതിപ്പിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. അഞ്ചു മുതൽ ഒൻപതുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് www.classmatespellbee.in എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം.

സ്‌പെൽ ബീ ദേശീയ ചാമ്പ്യന് രണ്ടു ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് ലഭിക്കുക. അമേരിക്കയിലെ വാഷിംഗ്ടണിൽ നടക്കുന്ന സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ 2017 കാണാൻ ഒരു രക്ഷാകർത്താവിനൊപ്പം പോകാനുള്ള എല്ലാ ചെലവുകളും സഹിതമുള്ള അവസരവും ലഭിക്കും.

നാല് സെമിഫൈനലിസ്റ്റുകൾക്ക് അര ലക്ഷം രൂപ വീതമുള്ള കാഷ് അവാർഡ് ലഭിക്കും. മത്സരത്തിന്റെ ആദ്യഘട്ടം സ്‌കൂളുകളിൽ നടത്തുന്ന സ്‌പെല്ലിംഗ് പരീക്ഷകളാണ്. ഇതിൽ വിജയിക്കുന്നവർക്ക് സിറ്റി ഫൈനലുകളിൽ പങ്കെടുക്കാം. ഈ മത്സരത്തിൽ വിജയിക്കുന്നവരാണ് സെമിഫൈനലിലെത്തുക.

ഓരോ നഗരത്തിലെയും മികച്ച പത്തു വിദ്യാർഥികൾക്ക് ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാം. ഇതിൽനിന്ന് ഇന്ത്യയിലെ മികച്ച 16 സ്‌പെല്ലർമാരെ തെരഞ്ഞെടുക്കും. ഈ വിദ്യാർഥികളാണ് ക്ലാസ്‌മേറ്റ് സ്‌പെൽ ബീ ചാമ്പ്യനാകാനുള്ള ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുക. ഇന്ത്യയിലെ 30 നഗരങ്ങളിലെ ആയിരത്തോളം സ്‌കൂളുകളിലുള്ള 5-9 ക്ലാസുകളിലെ മൂന്നു ലക്ഷത്തോളം വിദ്യാർഥികളെയാണ് മത്സരം ലക്ഷ്യമിടുന്നത്. മറ്റു വിദ്യാർത്ഥികൾക്ക് www.classmatespellbee.in എന്ന സൈറ്റിൽ ഓൺലൈനായി പങ്കെടുക്കാം.

മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന 16 വിദ്യാർഥികൾക്ക് ഡിസ്‌കവറി ചാനൽ, ഡിസ്‌കവറി കിഡ്‌സ്, ഡിസ്‌കവറി തമിഴ് തുടങ്ങിയ ചാനലുകളിൽ തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും ചെയ്യും. ഓരോ വിദ്യാർഥിയും അസാമാന്യനാണ്, അങ്ങനെതന്നെ ഓരോ വാക്കും എന്നാണ് മത്സരത്തിന്റെ പ്രമേയമെന്ന് ഐടിസി എജ്യൂക്കേഷൻ ആൻഡ് സ്റ്റേഷനറി പ്രോഡക്ട്‌സ് ബിസിനസ് മേധാവി ശൈലേന്ദ്ര ത്യാഗി പറഞ്ഞു.

സ്‌പെൽബീ മത്സരത്തിന്റെ ഒമ്പതാം പതിപ്പിന് മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ലാസ്‌മേറ്റ് മാർക്കറ്റിംഗ് മാനേജർ അഭിഷേക് ആനന്ദ്, എൻടർടെയ്ൻമെന്റ് നെറ്റ്‌വർക്ക് സിഒഒ മഹേഷ് ഷെട്ടി എന്നിവർ പറഞ്ഞു.