റെസ്പബ്ലിക്ക കൺസൾട്ടിംഗിന് ക്രൈസിസ് പിആർ ദേശീയ ബഹുമതി

Posted on: December 20, 2016

കൊച്ചി : കൊച്ചി ആസ്ഥാനമായ റെസ്പബ്ലിക്ക കൺസൾട്ടിംഗിന് 2016 ലെ ഇന്ത്യൻ പിആർ ആൻഡ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് അവാർഡ്. ക്രൈസിസ് പിആർ വിഭാഗത്തിലാണ് ബഹുമതി. അന്താരാഷ്ട്ര ഗോൾഡ് ആൻഡ് ഡയമണ്ട് റീട്ടെയ്ൽ ശൃംഖലയ്ക്ക് വേണ്ടി റെസ്പബ്ലിക്ക കൺസൾട്ടിംഗ് ആവിഷ്‌കരിച്ചു നടപ്പാക്കിയ ക്രൈസിസ് പിആർ പ്ലാനിനാണ് ദേശീയതലത്തിൽ ഏറ്റവും ആദരിക്കപ്പെടുന്ന ഐപിആർസിസിഎ അവാർഡ് ലഭിച്ചത്.

ന്യൂഡൽഹി കൊണോട്ട് പ്ലേസിലെ ഫ്‌ളിപ്പ്@എംടിവി കഫേയിൽ നടന്ന ഗാല അവാർഡ് നൈറ്റിൽ ഡയറക്ടർ (ഓപ്പറേഷൻസ്) ലിസ്‌ന ഇസ്മായിൽ, സീനിയർ അക്കൗണ്ട് ഡയറക്ടർ നിഖിൽ ഹരീന്ദ്രൻ എന്നിവർ റെസ്പബ്ലിക്ക കൺസൾട്ടിംഗിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.