അർശിയ നൈന ഡിസൈനർ ബൂട്ടിക് കൊച്ചിയിൽ

Posted on: December 17, 2016

കൊച്ചി : പ്രമുഖ ഡിസൈനർ ബൂട്ടിക്കായ അർശിയ നൈനയുടെ പുതിയ ഷോറൂം കൊച്ചി എംജി റോഡിൽ തുറന്നു. പുരുഷൻമാർക്കു വേണ്ടിയുള്ള ഡിസൈനർ വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്. കേരളത്തിന്റെ മാറുന്ന ഫാഷൻ സങ്കല്പങ്ങൾക്ക് അനുസരിച്ചുള്ള ഡിസൈനുകളും പാറ്റേണുകളും അർശിയ നൈനയെ മറ്റ് ഡിസൈനർ ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

 

ഡിസൈനർ വസ്ത്രങ്ങൾക്ക് പുറമെ പാർട്ടി വെയറും കല്യാണവസ്ത്രങ്ങളും അർശിയ നൈന ബൂട്ടിക്കിൽ ഒരുക്കിയിട്ടുണ്ട്. ആറ് വർഷം മുമ്പ് ബംഗലുരുവിൽ പ്രവർത്തനം തുടങ്ങിയ അർശിയ നൈന ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിലെ പ്രമുഖ ഡിസൈനർ ബ്രാൻഡായി മാറിക്കഴിഞ്ഞു.