പോപ്പുലർ മാരുതിയുടെ വീൽസ് ഓഫ് ഇന്ത്യ ആൾ ടുഗതർ ഓഫർ

Posted on: December 17, 2016

കൊച്ചി : പോപ്പുലറും മാരുതി സുസുക്കിയും ചേർന്ന് സംഘടിപ്പിക്കുന്ന മാരുതിയുടെ ഈവർഷത്തെ ഏറ്റവും വലിയ ഓഫറായ വീൽസ് ഓഫ് ഇന്ത്യ ആൾ ടുഗതർ പ്രചാരണത്തിന് തുടക്കമായി. കേന്ദ്ര സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കായി നിരവധി ഓഫറുകളും ആനുകൂല്യങ്ങളും മാരുതി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബ്രാഞ്ച് ഹെഡ് സാബു ആർ. പറഞ്ഞു. വീൽസ് ഓഫ് ഇന്ത്യ ആൾ ടുഗതർ പ്രചാരണത്തിൻറെ ഭാഗമായി ഒറ്റ ദിവസം നൂറ് മാരുതി വാഹനങ്ങളുടെ ബുക്കിംഗ് നടത്തും. ഡിസംബർ 17 ന് വൈകുന്നേരം കൊച്ചിയിലെ ഹൈവേ ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ നൂറ് വാഹനങ്ങളുടെ ബുക്കിംഗ് സ്വീകരിക്കും. ഇതിൽ അൻപതെണ്ണം ആൾട്ടോയാണ്. സ്‌പോട്ട് ബുക്കിംഗ്, പുതുവർഷ ബമ്പർ സമ്മാനം സ്‌പോട്ട് ഇവാലുവേഷൻ സൗകര്യം, സീറോ ഡൗൺപേയ്‌മെൻറ് സ്‌കീം തുടങ്ങിയ ഓഫറുകളും ഉണ്ടാകും.

മാരുതിയുടെ ചരിത്രത്തിലാദ്യമായി എട്ടു വർഷത്തെ ഫിനാൻസാണ് സർക്കാർ ജീവനക്കാർക്കായി നൽകുന്നത്. ആൾട്ടോ 800 ൻറെ എല്ലാ മോഡലുകൾക്കും മുപ്പതിനായിരം രൂപ ഉപഭോക്തൃ ഓഫറും ഇരുപത്തയ്യായിരം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 60000 രൂപയുടെ ഓഫറുകളാണ് ലഭിക്കുക. ആൾട്ടോ കെ 10 (മാനുവൽ) മോഡലിന് ആകെ 55000 രൂപയുടെ ഓഫറും കെ 10 എ ജി എസിന് 60000 രൂപയുടെയും ആകെ ഓഫറുകൾ ലഭിക്കും. സെലേറിയോയുടെ വിവിധ മോഡലുകൾക്ക് 50000 രൂപയും 55000 രൂപയും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായ മേഖലയുടെ ചരിത്രത്തിലാദ്യമായി പോപ്പുലർ ആൾട്ടോ 360 വി ആർ വെർച്വൽ റിയാലിറ്റി അനുഭവം പോപ്പുലർ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കാറുകളുടെ സവിശേഷതകൾ ത്രീ ഡൈമൻഷനിൽ വ്യത്യസ്ത മോഡലുകൾ, നിറങ്ങൾ, ഫീച്ചറുകൾ എന്നിവ പരിശോധിക്കാം. ഇതിനായി ഹൈ റെസല്യൂഷനിലുളള 360 ഡിഗ്രി വീഡിയോയാണ് ഒരുക്കിയിരിക്കുന്നത്. കാറിന്റെ ഉൾഭാഗവും പുറംഭാഗവും 360 ഡിഗ്രി ക്യാമറയിലൂടെ വ്യക്തമായി കാണാനാകും. കൂടാതെ ഒരു വെർച്വൽ ടെസ്റ്റ് ഡ്രൈവും നടത്താനാകും. ഇതോടെ കാർ പ്രേമികൾക്ക് നഗരങ്ങളിലുള്ള ഷോറൂമുകൾ സന്ദർശിക്കാതെ തന്നെ തങ്ങൾക്ക് ഇഷ്ടപ്പെട്ട കാറുകൾ തെരഞ്ഞെടുക്കുവാൻ സാധിക്കും.