പരിധിയില്ലാത്ത കോൾ പ്ലാനുകളുമായി വോഡഫോൺ

Posted on: December 10, 2016

Vodafone-Logo-Big

കൊച്ചി : വോഡഫോൺ പ്രീ-പെയ്ഡ് ഉപഭോക്താക്കൾക്കു പരിധിയില്ലാതെ വോയ്‌സ് കോളുകൾ ചെയ്യാനായി രണ്ടു പ്ലാനുകൾ പുറത്തിറക്കി. എല്ലാ 2ജി, 3ജി, 4ജി ഉപഭോക്താക്കൾക്കും ലഭ്യമായ ഈ പ്ലാനുകളുടെ കാലാവധി 28 ദിവസമാണ്. 144-149 രൂപയുടെ പ്ലാനിൽ രാജ്യമൊട്ടാകെയുള്ള വോഡഫോൺ നെറ്റ് വർക്കിൽ പരിധിയില്ലാതെ ലോക്കൽ, എസ്ടിഡി കോളുകൾ ചെയ്യാം. 50 എംബി ഡാറ്റയും ഇതോടൊപ്പം ലഭിക്കും. ദേശീയ റോമിംഗിൽ പരിധിയില്ലാതെ ഇൻകമിംഗ് കോളുകൾ സ്വീകരിക്കാം. 4ജി ഹാൻഡ്‌സെറ്റുള്ളവർക്ക് 300 എംബി ഡാറ്റയും ലഭിക്കും.

344-349 രൂപയുടെ പ്ലാനിൽ, രാജ്യത്തെ എല്ലാ ലാൻഡ്, മൊബൈൽ ഫോണുകളിലേക്കു പരിധിയില്ലാതെ ലോക്കൽ, എസ്ടിഡി കോളുകൾ ചെയ്യാം. 50 എംബി ഡേറ്റയും ഇതോടൊപ്പം ലഭിക്കും. ദേശീയ റോമിംഗിൽ പരിധിയില്ലാതെ ഇൻകമിംഗ് കോൾ സൗജന്യമായി സ്വീകരിക്കാനും സാധിക്കും. 4ജി ഹാൻഡ്‌സെറ്റ് ഉടമകൾക്ക് 1 ജിബി ഡാറ്റയും ലഭിക്കും.

ഏറ്റവും മികച്ച സേവനം ലഭ്യമാക്കുവാനായി വോഡഫോൺ സൂപ്പർ നെറ്റ് ശൃംഖലയിൽ എച്ച്ഡി ശബ്ദ നിലവാരവും, സൂപ്പർ മൊബൈൽ ബ്രോഡ്ബാൻഡ് അനുഭവവും ലഭ്യമാക്കിയിട്ടുണ്ടെന്ന് വോഡഫോൺ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സന്ദീപ് കടാരിയ പറഞ്ഞു.

TAGS: Vodafone |