ഓൺലൈൻ ഗെയിമിംഗ് ഫെസ്റ്റിവെലുമായി വോഡഫോൺ യു

Posted on: December 9, 2016

Vodafone-Logo-Big

കൊച്ചി :  ഇന്ത്യയിലാദ്യത്തെ 15 ദിന ഓൺലൈൻ ഗെയിമിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി വോഡഫോൺ യു ഗെയിമത്തോൺ അവതരിപ്പിച്ചു. സ്‌പോർട്ട്‌സ്, സിമുലേഷൻ, പസിൽസ് തുടങ്ങി നിരവധി ഇനങ്ങൾ ഉള്ള ഈ ഗെയിമുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഇന്ത്യയിലെ യുവജനങ്ങളുടെ ജീവിതശൈലിക്ക് അനുസൃതമായി രൂപകൽപ്പന ചെയ്ത സവിശേഷമായ ഒന്നാണ് വോഡഫോൺ യു. പരമ്പരാഗത നിരക്കു പദ്ധതികളിൽ നിന്നു വ്യത്യസ്ഥമായി ടെലികോം, ടെലികോം ഇതര മേഖലകളിലെ നിരവധി നേട്ടങ്ങളാണ് വോഡഫോൺ യു ലഭ്യമാക്കുന്നത്.

വോഡഫോൺ യു ഗെയിമത്തോൺ അവതരിപ്പിക്കുന്നതുവഴി പതിനെട്ട് ഇൻഡി ഗെയിമുകൾ ആസ്വദിക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്ന് വോഡോഫോൺ ഇന്ത്യ നാഷണൽ ബ്രാൻഡ് ഹെഡ്, സിദ്ധാർത്ഥ് ബാനർജി പറഞ്ഞു.

ഓരോ ഗെയിമിനും പ്രതിദിന വിജയി ഉണ്ടാകും. ഈ വിജയികൾക്ക് സോണി യു ബ്രാൻഡഡ് ഹെഡ് ഫോണിനോടൊപ്പം വോഡഫോൺ യു ഹാമ്പർ നൽകും. ഈ ഉൽസവ കാലാവധിയുടെ അവസാനത്തിൽ ഓരോ ഗെയിമിലും ഉള്ള വിജയികൾക്ക് ഒരു ഗൂഗിൾ പിക്‌സൽ സ്മാർട്ട് ഫോണോടു കൂടിയ വോഡഫോൺ യു ഹാമ്പർ നൽകും. ഗെയ്മിൽ പങ്കെടുക്കുന്നതിനായി https://www.vodafone.in/u/uexperience.html ൽ ക്ലിക്ക് ചെയ്യുക.

TAGS: Vodafone |