ആമസോൺ കിൻഡിലിൽ ഇനി മലയാളം പുസ്തകങ്ങളും

Posted on: December 2, 2016

amazon-kindle-big

കൊച്ചി : കിൻഡിൽ ബുക്ക് സ്റ്റോറിൽ മലയാളം, ഹിന്ദി, തമിഴ്, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളിലായി ആയിരക്കണക്കിന് ഡിജിറ്റൽ പുസ്തകങ്ങൾ ആമസോണിൽ അവതരിപ്പിച്ചു. ബെസ്റ്റ് സെല്ലറുകളുടെ ഏറ്റവും വിപുലമായ ശേഖരം, നൂറു കണക്കിന് എക്‌സ്‌ക്ലുസീവ് ടൈറ്റിലുകൾ, സൗജന്യ ക്ലാസിക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വായനക്കാർക്ക് തങ്ങളുടെ ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ കിൻഡിൽ ഇറീഡറർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യ്ത് ഈ പുസ്തകങ്ങൾ സൗജന്യ മായി വായിക്കാൻ സാധിക്കുന്നു.

കെ.ആർ മീരയുടെ ആരാച്ചാർ, കമലദാസിന്റെ എന്റെ കഥ, നഷ്ടപ്പെട്ട നീലാംബരി, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, വിശ്വവിഖ്യാതമായ മൂക്ക്, ബാല്യകാലസഖി, ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി, വേരുകൾ, സോനു. സിയുടെ മെഹന്ദി ഡിസൈൻസ് തുടങ്ങിയ ബെസ്റ്റ് സെല്ലർ കൃതികളുടെ ഏറ്റവും വലിയ ഡിജിറ്റൽ ശേഖരമാണ് മലയാളം വായനക്കാർക്കായി കിൻഡിൽ ബുക്ക് സ്റ്റോർ ഒരുക്കുന്നത്.

പത്തു ലക്ഷത്തിലധികം വരുന്ന കിൻഡിൽ പുസ്തക ശേഖരത്തിൽ നിന്ന് സൗജന്യമായി വായിക്കാൻ കഴിയുന്ന സബ്‌സ്‌ക്രിപ്ഷൻ സേവനമായ കിൻഡിൽ അൺലിമിറ്റഡിൽ ഈ അഞ്ച് ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള നൂറുകണക്കിന് കൃതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

TAGS: Amazon Kindle |