ഉപചാര നീന്തലിനു ഐഡിബിഐ ബാങ്ക് പിന്തുണ

Posted on: November 30, 2016

idbi-bank-logo-big

കൊച്ചി : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവർക്കും ഇരകളായവർക്കും ഐഡിബിഐ ബാങ്ക് ഉപചാരമർപ്പിച്ചു. ഭീകരാക്രമണത്തിന്റെ എട്ടാം വാർഷികദിനത്തിൽ സീ ഹോക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉപചാര നീന്തലിനു ഐഡിബിഐ ബാങ്ക് പിന്തുണ നൽകി.

ആയിരം കിലോമീറ്റർ നീന്തൽ പര്യവേക്ഷണമാണ് സീ ഹോക്ക് ഉപചാര നീന്തലിലൂടെ നടത്തുന്നത്. കേന്ദ്ര ഊർജ, കൽക്കരി സഹമന്ത്രി പിയൂഷ് ഗോയലും ഐഡിബിഐ ബാങ്ക് ഡിഎംഡി കെ പി നായരും ചേർന്നു ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ഈ പര്യവേക്ഷണം ഫ്‌ലാഗ് ഓഫ് ചെയ്തു.

വിംഗ് കമാൻഡർ പരംവീർ സിംഗിന്റെ നേതൃത്വത്തിലുള്ള ടീമാണ് പര്യവേക്ഷണം നടത്തുന്നത്. ടീമിൽ ആറു നീന്തൽ താരങ്ങളാണുള്ളത്. ടീമിനൊപ്പം മെഡിക്കൽ ടീമും സ്വതന്ത്ര നിരീക്ഷകരുമുണ്ടായിരിക്കും. മുംബൈ മുതൽ മംഗലരു വരെയുള്ള 1000 കിലോമീറ്ററാണ് ടീം കവർ ചെയ്യുക. പര്യവേക്ഷണം പൂർത്തിയാകുമ്പോൾ ഇതു ലോക റെക്കാർഡാകും.

മുമ്പ് നിരവധി നീന്തൽ പര്യവേക്ഷണങ്ങൾക്കു നേതൃത്വം നൽകിയിട്ടുള്ള പരംവീർ സിംഗ് ഇംഗ്ലീഷ് ചാനൽ, അറബിക്കടൽ എന്നിവ നീന്തിക്കടന്നിട്ടുണ്ട്. ഗംഗാനദി നീന്തിക്കടന്നതാണ് മറ്റൊരു പ്രകടനം. 2014 ൽ സാഹസിക കായികപ്രകടനത്തിനു ഇന്ത്യയിൽ നൽകുന്ന ഏറ്റവും വലിയ അവാർഡായ ടെൻസിംഗ് നോർഗേ നാഷണൽ അഡ്വഞ്ചർ അവാർഡ് കേന്ദ്ര സർക്കാർ പരംവീറിന് സമ്മാനിച്ചിരുന്നു.

TAGS: IDBI BANK |