ഉറക്കമില്ലായ്മ പരിഹരിക്കാൻ ഫിലിപ്‌സിന്റെ മൂന്ന് ഉത്പന്നങ്ങൾ

Posted on: November 24, 2016

royal-philips-dream-family

കൊച്ചി : ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ (ഒഎസ്എ) രോഗ ചികിത്സ മെച്ചപ്പെടുത്തുന്നത് റോയൽ ഫിലിപ്‌സ് ഡ്രീം സീരീസിൽ നിദ്രാ സഹായികളായ ഉപകരണങ്ങളുടെ ശ്രേണി പുറത്തിറക്കി. ഉറക്കമില്ലായ്മ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കുള്ള പരിഹാരമാർഗമാണ് പുതിയ ഈ ഉപകരണങ്ങൾ. ഡ്രീം ഫാമിലി രോഗികളെയും അവരെ പരിചരിക്കുന്നവരെയും ഡോക്ടർമാരെയും പരസ്പരം ബന്ധിപ്പിക്കാൻ സഹായിക്കും.

സ്ലീപ് സ്‌പെഷ്യലിസ്റ്റുകളുമായി ചേർന്ന് ഇതിനോടകം ഫിലിപ്‌സ് ഹെൽത്ത് കെയർ, ഇന്ത്യയിൽ 400 ലേറെ സ്ലീപ് ലാബുകൾ തുറന്നിട്ടുണ്ട്. കൊച്ചിലെ എട്ടെണ്ണമടക്കം 25 ലാബുകൾ കേരളത്തിലുണ്ട്.