സൗജന്യ ഡാറ്റയുമായി വോഡഫോൺ 4ജി

Posted on: November 23, 2016

Vodafone-Logo-Big

കൊച്ചി : വോഡഫോൺ സൂപ്പർനെറ്റ് 4ജി യിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും 2 ജിബി ഡാറ്റ അവരുടെ 4ജി സ്മാർട്ട് ഫോണുകളിൽ ആസ്വദിക്കാം. 4ജി സിമ്മുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള എല്ലാ വോഡഫോൺ സ്റ്റോറുകളിലും,  മിനി സ്റ്റോറുകളിലും 13,000 മൾട്ടി ബ്രാൻഡ് ഔട്ട്‌ലെറ്റുകളിലും ലഭിക്കും.

പ്രീ പെഡ്‌യ് ഉപഭോക്താക്കൾക്ക് ഒറ്റത്തവണത്തേക്കു ലഭിക്കുന്ന 2 ജിബി ഡാറ്റ പത്തു ദിവസത്തേക്ക് സൗജന്യമായി ലഭിക്കും. അതേ സമയം പോസ്റ്റ് പെയ്ഡ് വരിക്കാർക്കിത് ഒരു ബില്ലിംഗ് കാലയളവു വരെ ലഭിക്കും. ഉപഭോക്താക്കൾ അവരുടെ 4ജി സിം 4ജി സംവിധാനമുള്ള ഹാൻഡ്‌സെറ്റുകളിൽ മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത്.

TAGS: Vodafone 4G |