ടാറ്റാ ബിൽഡിംഗ് ഇന്ത്യ പതിനൊന്നാമത് സ്‌കൂൾ ഉപന്യാസ മത്സരം

Posted on: November 17, 2016

tata-building-india-essay-l

കൊച്ചി : ടാറ്റാ ബിൽഡിംഗ് ഇന്ത്യ 11 മത് സ്‌കൂൾ ഉപന്യാസ മത്സരത്തിൽ നാല് ദശലക്ഷം സ്‌കൂൾ കുട്ടികൾ പങ്കെടുക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂൾ തല ഉപന്യാസ മത്സരമാണിത്. ഇരുന്നൂറിലധികം നഗരങ്ങളിലെ 8500 സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുക. ആഗോളതാപനവും കാലാവസ്ഥാമാറ്റവും എന്നതാണ് ഈ വർഷത്തെ വിഷയം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, എന്നിങ്ങനെ പതിമൂന്ന് ഭാഷകളിൽ ഉപന്യാസമത്സരത്തിൽ പങ്കെടക്കാം.

രണ്ട് ഘട്ടമായാണ് ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്‌കൂൾ ഉപന്യാസ മത്സരം നടത്തുന്നത്. ജൂനിയർ തലത്തിലും സീനിയർ തലത്തിലുമായാണ് മത്സരം. സ്‌കൂൾ, നഗരം, ദേശീയ തലങ്ങളിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
ഇംഗ്ലീഷ് മത്സരങ്ങൾ 72 നഗരങ്ങളിലെ 2500 സ്‌കൂളുകളിലും ഹിന്ദി മത്സരങ്ങൾ 58 നഗരങ്ങളിലെ 2000 സ്‌കൂളുകളിലും പ്രാദേശിക ഭാഷാ മത്സരങ്ങൾ അതത് സംസ്ഥാനങ്ങളിലുമാണ് നടത്തുന്നത്.

കൊച്ചി അടക്കമുള്ള പ്രമുഖ നഗരങ്ങളിലെ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ, മെഡലുകൾ, ടാറ്റാ ബിൽഡിംഗ് ഇന്ത്യ നൽകുന്ന മറ്റ് സമ്മാനങ്ങൾ എന്നിവ ലഭിക്കും. ദേശീയതല വിജയികൾക്ക് ന്യൂഡൽഹിയിൽ രാഷ്ട്രപതി ഭവൻ സന്ദർശിക്കാനും രാഷ്ട്രപതിയുമായോ ഉപരാഷ്ട്രപതിയുമായോ സംവദിക്കാനും അവസരം ലഭിക്കും.