മിസ്റ്റർ കുക്ക് ആദ്യ സൂപ്പർ ഷോപ്പി തുറന്നു

Posted on: November 15, 2016
മിസ്റ്റർ കുക്കിന്റെ  ആദ്യ സൂപ്പർ ഷോപ്പി  ആലുവ പറമ്പയത്ത് ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. രാജേഷ്  ഉദ്ഘാടനം ചെയ്യുന്നു.

മിസ്റ്റർ കുക്കിന്റെ  ആദ്യ സൂപ്പർ ഷോപ്പി ആലുവ പറമ്പയത്ത് ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : കിച്ചൻ അപ്ലയൻസസ് നിർമ്മാതാക്കളായ മിസ്റ്റർ കുക്കിന്റെ ആദ്യ സൂപ്പർ ഷോപ്പി ആലുവ പറമ്പയത്ത് പ്രവർത്തനം തുടങ്ങി. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂൾ പ്രിൻസിപ്പാൾ ഫാ. മാർട്ടിൻ മുണ്ടാടൻ സി.എം.ഐ മുഖ്യ അതിഥിയായിരുന്നു.

മിസ്റ്റർ ലൈൻ ബ്രാൻഡിലുളള സോളാർ, ഇലക്ട്രിക് ഉത്പന്നങ്ങളും, മിസ്റ്റർ ട്രൻഡ് ബ്രാൻഡിലുള്ള അപ്പാരലുകൾക്കും പുറമേ ഗുണമേൻമയുള്ള മറ്റു കമ്പനികളുടെ അടുക്കള ഉപകരണങ്ങളും ഉൾപ്പെടുത്തിയാണ് സൂപ്പർ ഷോപ്പി പ്രവർത്തനം തുടങ്ങിയിരിക്കുതെന്ന് മാനേജിംഗ് ഡയറക്ടർ മാർട്ടിൻ ഡേവിഡ് പറഞ്ഞു. ചടങ്ങിൽ ഡയറക്ടർമാരായ സ്‌മൈലി ജോബി, അൻസാ ദേവസി, കെ. എസ്. ദേവസി, ജെം മാർട്ടിൻ, മോഹിത് മാർട്ടിൻ, മിത്ര മാർട്ടിൻ, ചെങ്ങമനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് കപ്രശേരി തുടങ്ങിയവരും പങ്കെടുത്തു.

TAGS: Mr. Cook |