ലുലു ആർട്ട് ബീറ്റ്‌സ് ഫെസ്റ്റിവലിന് തുടക്കമായി

Posted on: November 13, 2016

lulu-artbeats-2016-inaug-bi

കൊച്ചി : ലോകോത്തരസംഗീതവും നൃത്തവുംകലയും ഒന്നിക്കുന്ന ആർട്ട്, ഡാൻസ്, മ്യൂസിക് ഫെസ്റ്റിവലായ ആർട്ട് ബീറ്റ്‌സിന് ലുലു മാളിൽ തുടക്കമായി. ലുലുമാളിൽ ആയിരങ്ങളെ ആവേശത്തിലാഴ്ത്തി നടനും സംവിധായകനും നർത്തകനുമായ പ്രഭുദേവ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പ്രഭുദേവയുടെ കവർ ചിത്രത്തോടു കൂടിയ ലുലു ഹാപ്പിനസ് മാഗസിനിന്റെ ഏറ്റവും പുതിയ പതിപ്പ് പ്രഭുദേവയും സംവിധായകൻ ഷാജി കൈലാസും ചേർന്ന് പ്രകാശനം ചെയ്തു.

lulu-artbeats-2016-prabhude

ചടങ്ങിൽ സംവിധായകൻ ഷാജി കൈലാസ്, ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു റീട്ടെയ്ൽ ജനറൽ മാനേജർ സുധീഷ് നായർ, ലുലു മീഡിയ കോർഡിനേറ്റർ എൻ. ബി സ്വരാജ്, ലുലു റീട്ടെയ്ൽ ബയിംഗ് മാനേജർ ദാസ് ദാമോദരൻ, അരുണ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. ലുലു ആർട്ട്ബീറ്റ്‌സ് നവംബർ 24 ന് സമാപിക്കും.

TAGS: Lulu Mall |