പിആർസിഐ പത്താം വാർഷികം ബംഗലുരുവിൽ

Posted on: September 2, 2014

PRCI-Logo-big

പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) പത്താം വാർഷികം സെപ്റ്റംബർ ആറിന് ബംഗലുരുവിൽ നടക്കും. ക്യാപിറ്റോൾ ഹോട്ടലിൽ കോർപറേറ്റ് പോട്ട് പുരി സെമിനാറും സംഘടിപ്പിക്കുമെന്ന് പിആർസിഐ കേരള ചാപ്റ്റർ സെക്രട്ടറി ടി. വിനയകുമാർ പറഞ്ഞു. കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ. ജയരാജ് മുഖ്യാതിഥിയായിരിക്കും. മണിലൈഫ് മാനേജിംഗ് എഡിറ്റർ സുചേത ദലാൽ മുഖ്യപ്രഭാഷണം നടത്തും.

ടാറ്റാ കെമിക്കൽസ് പിആർ ചീഫ് യോഗേഷ് ജോഷി, രോഹിത്ത് ചന്ദ്രവർക്കർ, എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അശ്വനി മെഹ്‌റ, രാമകൃഷ്ണ ഉപാധ്യായ, കർണാടക പവർ കോർപറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബാലസുബ്രഹ്മണ്യൻ, ഗോപാൽ ഹൊസൂർ, ശിവറാം കൃഷ്ണ, ജിതേന്ദ്ര ഭാർഗവ, ബി.എൻ. കുമാർ, നരഹരി, പ്രിയ ഷെട്ടി തുടങ്ങിയവർ പ്രഭാഷണം നടത്തും. കേരളത്തിൽ നിന്ന് ചാപ്റ്റർ ചെയർമാൻ യു.എസ്. കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ആഘോഷചടങ്ങുകളിൽ പങ്കെടുക്കും.