വ്യാജ ഉത്പന്നങ്ങൾക്ക് എതിരെ ജെ എസ് ഡബ്ല്യു സ്റ്റീൽ

Posted on: October 30, 2016

jsw-logo-small

കൊച്ചി : ജെ എസ് ഡബ്ല്യു സ്റ്റീൽ തങ്ങളുടെ ബ്രാൻഡിനോട് സാമ്യമുള്ള ഉത്പന്നങ്ങൾ വ്യാജമായി പുറത്തിറക്കുന്നതിനെതിരെ പോലീസിന്റെ സഹായത്തോടെ സ്റ്റീൽ വ്യാപാരികൾക്കിടയിൽ റെയ്ഡ് നടത്തി. മലപ്പുറം ജില്ലയിലെ കാടാമ്പുഴ പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള ലോക്കൽ പോലീസാണ് റെയ്ഡ് നടത്തിയത്. ജെ എസ് ഡബ്ല്യു കളറോൺ + ബ്രാൻഡിന്റെ പകർപ്പ് വിൽപ്പന നടത്തുന്നതായി റെയ്ഡിനിടെ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

കേരളത്തിൽ നിരവധി വ്യാപാരികൾ അംഗീകാരമില്ലാത്തതും താഴ്ന്ന ഗുണനിലവാരമുള്ളതും വ്യാജമായി തയാറാക്കിയിട്ടുള്ളതുമായ ഉത്പന്നങ്ങൾ ജെ എസ് ഡബ്ല്യു എന്ന പേരും ലോഗോയും ഉപയോഗിച്ചു വിൽക്കുന്നതായി കമ്പനിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. താഴ്ന്ന നിലവാരമുള്ള വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന വഴി ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണൈന്ന് ജെ എസ് ഡബ്ല്യു സ്റ്റീൽ കൊമേഴ്‌സ്യൽ ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ജയന്ത് ആചാര്യ ചൂണ്ടിക്കാട്ടി.

TAGS: JSW Steel |