ശിശുസംരക്ഷണ യുട്യൂബ് ചാനലുമായി ജോൺസൺ ആൻഡ് ജോൺസൺ

Posted on: October 30, 2016

johnsons-best-for-baby-big

കൊച്ചി : ശിശു സംരക്ഷണത്തിൽ വിദഗ്ധരായ ജോൺസൺസ് ബെസ്റ്റ് ഫോർ ബേബി എന്ന പേരിൽ യു ട്യൂബ് ചാനൽ ആരംഭിച്ചു. ശിശുസംരക്ഷണം സംബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വീഡിയോ ലൈബ്രറിയായിരിക്കും ഈ ചാനൽ. ശിശു സംരക്ഷണം സംബന്ധിച്ച് 12 വിഭാഗങ്ങളിലായി നൂറിലധികം വീഡിയോ ആണ് ചാനലിൽ ലഭ്യമാക്കിയിട്ടുള്ളത്. നടി ലാറ ദത്ത പുതിയ ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ശിശു സംരംക്ഷണം, കുട്ടികളെ വളർത്തൽ തുടങ്ങിയവയിൽ പുതിയ അമ്മമാർക്ക് മാർഗനിർദേശം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ചാനൽ ആരംഭിച്ചിട്ടുള്ളതെന്ന് ജോൺസൺ ആൻഡ് ജോൺസൺ കൺസ്യൂമർ ഇന്ത്യ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ഗണേഷ് ബാംഗളൂർ പറഞ്ഞു.