സൗജന്യ റോമിംഗുമായി വോഡഫോൺ

Posted on: October 30, 2016

Vodafone-Logo-Big

കൊച്ചി : വോഡഫോൺ ഇന്ത്യ തങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും ദേശീയ റോമിംഗിനിടെ ഇൻ കമിംഗ് കോളുകൾ സൗജന്യമാക്കി. രാജ്യത്ത് എവിടേയും സഞ്ചരിക്കുന്ന വോഡഫോൺ ഉപഭോക്താക്കൾക്ക് ദീപാവലി മുതൽ ആശങ്കകളില്ലാതെ സംസാരിക്കാനും സംസാരം വെട്ടിച്ചുരുക്കുന്ന സാഹചര്യം ഒഴിവാക്കാനും ഇതോടെ കഴിയും.

ഉപഭോക്താക്കൾക്ക് അതുല്യമായ മൂല്യവും സൗകര്യവും ലഭ്യമാക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും പുതിയ നീക്കത്തെക്കുറിച്ചു പ്രതികരിക്കവെ വോഡഫോൺ ഇന്ത്യാ കൊമേഴ്‌സ്യൽ ഡയറക്ടർ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി. റോമിംഗ് വേളയിലെ ഔട്ട്‌ഗോയിംഗ് കോളുകളുടെ നിരക്ക് ഹോം നിരക്കുകൾക്കൊപ്പമാണെങ്കിലും, ഇൻകമിംഗ് നിരക്കുകൾ തടസമില്ലാത്ത സൗജന്യ ഉപയോഗത്തെ ബാധിക്കുന്ന ആശങ്കയായിരുന്നു ഉപഭോക്താക്കൾക്കെന്ന് ഗവേഷണം വെളിപ്പെടുത്തിയതായും അദേഹം പറഞ്ഞു.