ദീപാവലിക്ക് തീൻ പത്തി നൈറ്റ്‌സുമായി ഹൈക്ക് മെസഞ്ചർ

Posted on: October 28, 2016

hike-messenger-teen-patti-b

കൊച്ചി : ദീപാവലി ആഘോഷങ്ങൾക്കായി ഏറെ രസകരമായ തീൻ പത്തി നൈറ്റ്‌സ് ഗെയിമുകളുമായി ഹൈക്ക് മെസഞ്ചർ. ഇന്ത്യയെട്ടാകെ പ്രിയമുള്ള ഇന്ത്യൻ പോക്കർ അഥവാ ഫ്‌ളാഷ് എന്നറിയപ്പെടുന്ന തീൻ പത്തി ഗെയിമിന്റെ വിനോദ രൂപത്തിലുള്ള ഓൺലൈൻ പതിപ്പാണ് തീൻ പത്തി നൈറ്റ്‌സ്.

നിലവിൽ 10 ക്ലാസിക്ക് ഗെയിമുകളാണ് ഹൈക്ക് മെസഞ്ചറിലുള്ളത്. ഹൈക്ക് ഗെയിംസ് ആരംഭിച്ചതു മുതൽ 130 കോടി ഗെയിം സെഷനുകൾ ഇതു വരെ പിന്നിട്ടു കഴിഞ്ഞു. ഗെയിം ഉപയോക്താക്കളുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഹൈക്ക് തീൻ പത്തി നൈറ്റ്‌സ് അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെവിടെയുമുള്ള സുഹൃത്തുക്കളുമായി ചേർന്ന് ഹൈക്ക് മെസഞ്ചറിൽ നിങ്ങൾക്ക് തീൻ പത്തി നൈറ്റ്‌സ് കളിക്കാവുന്നതാണണ്. കേവലം ഒരു എംബി മാത്രം വലുപ്പമുള്ള ഈ ഗെയിം വളരെ എളുപ്പം ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയ്ഡിലെ ഹൈക്ക് ഉപയോക്താക്കൾക്കാണ് ഗെയിം ലഭ്യമാവുക. കണക്ട്, ഇന്ത്യ പസിൽ, നമ്പർ റഷ്, വേൾഡ് സെർച്ച്, വേൾഡ് റഷ്. സോളിറ്റയർ, സ്‌നേക്ക്, ചെസ്, സുഡോക്കു തുടങ്ങിയ ഗെയിംമുകളും ഹൈക്ക് മെസഞ്ചർ നൽകുന്നുണ്ട്.