ഏറ്റവും വലിയ വൗച്ചർ : വോഡഫോണിന് ഗിന്നസ് റെക്കോർഡ്

Posted on: October 21, 2016

vodafone-guiness-record-voc

ലക്‌നൗ : വോഡഫോൺ ഇന്ത്യ യുപി വെസ്റ്റ് സർക്കിളിൽ സൂപ്പർനെറ്റ് ആഘേഷത്തിന്റെ ഭാഗമായി വോഡഫോൺ ഇന്ത്യ 62 അടി 5.5 ഇഞ്ച് (2503.53 സ്‌ക്വയർ ഫീറ്റ് അഥവാ 232.32 സ്‌ക്വയർ മീറ്റർ) വലുപ്പമുള്ള പേപ്പർ റീച്ചാർജ് വൗച്ചർ നിർമ്മിച്ചു. ഈ വൗച്ചർ ഗിന്നസ് റെക്കോർഡിന്റെ അഡ്ജുഗേറ്റിങ്ങ് ഓഫീസർ സ്വപ്നിൽ ഡൻഗരികർ സ്ഥിരീകരിച്ചു.

പല വിഭാഗത്തിലുള്ള പേപ്പർ റീച്ചാർജ് വൗച്ചറുകൾ വഴിയുള്ള വിവിധ തരത്തിലുള്ള ഓഫറുകൾ വ്യത്യസ്തമായ ഉപഭോക്തളുടെ ആവശ്യങ്ങളെ ലഭ്യമാക്കുന്നതിനെ സൂചിപ്പിക്കാനാണ് ഈ വലിയ റീച്ചാർജ് വൗച്ചർ. ഉത്തർപ്രദേശ് ഐ.ജി.പി സുജിത്ത് പാൻഡെ ഐപിസ് ചടങ്ങിൽ പങ്കെടുത്തു.