ആംഗൻ സിഗ്‌നേച്ചർ ഭക്ഷ്യമേള

Posted on: October 21, 2016

aangan-downtown-logo-big

കൊച്ചി : ദീപാവലിയോടനുബന്ധിച്ച് പാലാരിവട്ടം സിവിൽലൈൻസ് റോഡിലെ ആംഗൻ ഡൗൺ ടൗൺ റെസ്റ്ററന്റിൽ സിഗ്‌നേച്ചർ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 ശനിയാഴ്ച മുതൽ 30 ഞായറാഴ്ച വരെയാണ് ഭക്ഷ്യമേള. രുചി ഭേദങ്ങളുടെ വ്യത്യസ്ത കൂട്ടുകളുമായി നടത്തുന്ന ഭക്ഷ്യമേളയിൽ മലയാളികൾക്ക് സുപരിചിതമായ ഭക്ഷണങ്ങൾ പ്രത്യേക രുചിക്കൂട്ടുകൾ സമന്വയിപ്പിച്ചു രൂപപ്പെടുത്തുന്നവയും അംഗൻറെ മാത്രം പ്രത്യേകതകളായ ഭക്ഷണങ്ങളുമാണ് ഉണ്ടാവുക.

തന്തൂരി ചിക്കൻ, മലായ് ടിക്ക, ഹരിയാലി ടിക്ക, ചിക്കൻ സിഖ് കെബാബ്,വെജിറ്റബിൾ, ബട്ടർ നാൻ എന്നിവയടങ്ങിയ തന്തൂരി മെഡ്ലെ, കരിമീനോ നെയ്മീനോ പൊള്ളിച്ചതും പ്രോൺസ്, സ്‌ക്വിഡ് എന്നിവയടങ്ങിയ സീ ഫുഡ് പ്ലാറ്റർ എന്നിവയാണ് കോമ്പിനേഷൻ ഡിഷുകൾ. നാടൻ ഡിഷുകളായ ചെമ്മീൻ കൂർക്ക വരട്ടിയത്, പരിപ്പ് ചെമ്മീൻ താളിച്ചത് എന്നിവ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഭക്ഷണ പ്രിയർക്ക് മുന്നിലേക്ക് എത്തും.

രുചികരമായ മട്ടൻ ഉള്ളിപെരളൻ, കാപ്പാട് കൂന്തൽ, വരവൽ എന്നിവ അപ്പം ബട്ടർ സോസ് എന്നിവയുടെ അകമ്പടിയോടെ തീന്മേശയ്ക്ക് മുന്നിലെത്തും. ആംഗൻ റെസ്റ്ററന്റിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ എഴുപത് ശതമാനവും സ്വന്തം ഫാമിൽ ഉത്പാദിപ്പിക്കുന്നതാണെന്ന് റെസ്റ്ററന്റ് ഉടമയായ ആശാ അശോക് പറഞ്ഞു.

പ്രത്യേക കോമ്പിനേഷൻ വിഭവങ്ങൾക്ക് പുറമെ ഒൻപത് വെജ്, ഒരു ഫിഷ്‌കറി, ചിക്കൻ 65 എന്നിവയടങ്ങിയ നോൺ വെജ് താലി മീൽസ് 120 രൂപ നിരക്കിൽ ദിവസേന ലഭിക്കുമെന്ന് ആംഗൻ ടൗൺ ടൗൺ റെസ്റ്ററന്റ് മാനേജിംഗ് പാർട്ണർ അജയ് അശോക് പറഞ്ഞു. നോർത്ത് ഇന്ത്യൻ ഭക്ഷണങ്ങളുടെ വൈവിധ്യമാർന്ന വിഭവങ്ങളും തന്തൂർ, ചൈനീസ്, കോണ്ടിനെന്റൽ വിഭവങ്ങളും ആംഗനിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അജയ് അശോക് @ 9946271199