വീഡിയോകോൺ ഡി2എച്ച് ദീപാവലി ഓഫർ

Posted on: October 7, 2016

Videocon-d2h-Logo-Big

കൊച്ചി : ദീപാവലി പ്രമാണിച്ച് വീഡിയോകോൺ ഡി 2 എച്ചിൽ നിന്ന് ഖുഷി യോം കീ ദീവാളി ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം 1820 രൂപ മുടക്കി എച്ച്ഡി കണക്ഷനോ, 1620 രൂപയ്ക്ക് എസ്ഡി കണക്ഷനോ എടുക്കുന്നവർക്ക് അടുത്ത 60 ദിവസത്തേക്ക് തൊട്ടു മുകളിലത്തെ ഗ്രേഡിലെ വരിക്കാർക്കുള്ള സൗകര്യങ്ങൾ സൗജന്യമായി ലഭ്യമാകും. പ്രതിമാസം 10 രൂപ കൂടുതൽ നൽകിയാൽ നിലവിലുള്ള വരിക്കാർക്കും ഈ സൗജന്യം 60 ദിവസത്തേക്ക് ഉറപ്പാക്കാം. ഒക്‌ടോബർ 30 വരെയാണ് ഓഫർ.

ഉത്സവകാലത്ത് പരമാവധി ആഘോഷിക്കാൻ കുടുംബങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഖുഷിയോം കീ ദീവാളി ഓഫർ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വീഡിയോകോൺ ഡി2എച്ച് എക്‌സിക്യൂട്ടീവ് ചെയർമാൻ സൗരഭ് ധൂത് പറഞ്ഞു.

TAGS: Videocon D2H |