ഡിഎച്ച്എൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അസോസിയേറ്റ് സ്‌പോൺസർ

Posted on: September 30, 2016

dhl-logo-big

കൊച്ചി : ഇന്ത്യൻ ഫുട്‌ബോളിന് പ്രോത്‌സാഹനവുമായി ഡിഎച്ച്എൽ രംഗത്ത്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അസോസിയേറ്റ് സ്‌പോൺസർ എന്ന നിലയിൽ ഇത്തവണത്തെ 61 കളികൾക്കും ആവശ്യമായ ബോൾ ഡിഎച്ച്എൽ നൽകും.

ഓരോ കളിയിലും മത്സരം വിജയിക്കാൻ സഹായകമാകുന്ന വിധത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാരന് ഡിഎച്ച്എൽ വിന്നിംഗ് പാസ് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫുട്‌ബോൾ പ്രേമികൾക്കായി ദേശീയതലത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ മത്സരവും സംഘടിപ്പിക്കുന്നതാണ്. ഓരോ കളിയിലും മത്സരത്തിനുള്ള ബോൾ കൈമാറാനുള്ള അവസരം ഈ മത്സര വിജയിക്കാണ് ലഭിക്കുക.

തുടർച്ചയായി രണ്ടാം തവണയാണ് ഡിഎച്ച്എൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അസോസിയേറ്റ് സ്‌പോൺസറാവുന്നത്. ഐഎസ്എല്ലുമായി വീണ്ടും സഹകരിക്കാൻ സാധിച്ചത് ആഹ്ലാദകരമാണെന്ന് ഡിഎച്ച്എൽ സീനിയർ വൈസ് പ്രസിഡന്റും കൺട്രി മാനേജരുമായ ആർ.എസ്. സുബ്രഹ്മണ്യൻ പറഞ്ഞു.

TAGS: DHL |