വോഡഫോൺ സൂപ്പർനെറ്റിൽ ഒരു ജിബിയുടെ നിരക്കിൽ അധിക 9 ജിബി

Posted on: September 28, 2016

Vodafone-Logo-Big

കൊച്ചി : വോഡഫോൺ ഇന്ത്യ പുതിയ 4ജി ഹാൻഡ്‌സെറ്റിനോടൊപ്പം വോഡഫോൺ സൂപ്പർനെറ്റ് കണക്ടു ചെയ്യുന്ന അവിശ്വസനീയമായ ഡാറ്റാ ആനുകൂല്യം പ്രഖ്യാപിച്ചു. വോഡഫോൺ സൂപ്പർനെറ്റിലൂടെ ഉപഭോക്താക്കൾക്ക് ഒരു ജിബിയുടെ പണമടച്ച് അധിക 9 ജി.ബി. സൗജന്യമായി നേടാം. പുതിയ 4ജി ഹാൻഡ്‌സെറ്റുമായി കണക്ട് ചെയ്യുന്ന ഒരു ഉപഭോക്താവിന് 1 ജിബിയുടെ ചെലവിൽ മൂന്നു മാസം വരെ 10 ജിബി ഡാറ്റ ആസ്വദിക്കാം.

വോഡഫോൺ 3ജി, 4ജി സേവനങ്ങൾ ലഭ്യമാക്കുന്ന സർക്കിളുകളിൽ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് 2016 ഡിസംബർ 31 വരെ ഈ ആനൂകൂല്യം ആസ്വദിക്കാമെന്ന് വോഡഫോൺ ഇന്ത്യയുടെ കൊമേഴ്‌സ്യൽ ഡയറക്ടർ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി.

TAGS: Vodafone |