ടാറ്റാ സ്‌കൈ ഫാമിലി ജിംഗാലാല

Posted on: September 28, 2016

tata-sky-big

കൊച്ചി : ടാറ്റാ സ്‌കൈ അമിതാഭ് ബച്ചനെ ഉൾപ്പെടുത്തി ഫാമിലി ജിംഗാലാല എന്ന ദേശീയ പ്രചാരണ പരിപാടിക്കു തുടക്കം കുറിച്ചു. ദേശീയ അവാർഡ് ജേതാവായ ഷൂജിത് സിർകാർ സംവിധാനം ചെയ്ത പ്രചാരണ ഫിലിമിൽ അമിതാഭ് ബച്ചൻ ഏഴു അതുല്യ അവതാരങ്ങളെയാണ് അവതരിപ്പിക്കുന്നത്.

ടെലിവിഷൻ കാണുന്നത് കുടുംബം ഒരുമിച്ചാണ്. കുടുംബങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദസ്രോതസാണ് ടെലിവിഷൻ. ഈ സാഹചര്യത്തിൽ ഗുണം കുറഞ്ഞ ഉപകരണങ്ങളിലൂടെ കുടുംബത്തിന്റെ സന്തോഷാവസ്ഥ കളയേണ്ട. ടാറ്റ സ്‌കൈയുടെ വരിക്കാരെ കാത്തിരിക്കുന്നത് ഉയർന്ന ഗുണമേന്മയുള്ള വിനോദത്തിന്റെ ലോകമാണ് എന്നതാണ് ഈ പ്രചാരണത്തിന്റെ അന്തസത്തയെന്ന് ടാറ്റാ സ്‌കൈയുടെ ചീഫ് കമ്യൂണിക്കേഷൻ ഓഫീസർ മലയ് ദീക്ഷിത് പറഞ്ഞു.

ടിവി പ്രചാരണത്തിനൊപ്പം ഹോഡിംഗ്‌സ്, ബസ് ബാക്കസ്, വാൾ പെയിന്റിംഗ്‌സ് തുടങ്ങിയ മറ്റ് ഔട്ട്‌ഡോർ മീഡിയകളും ടാറ്റാ സ്‌കൈ പ്രചാരണ പരിപാടിക്കു പിന്തുമ നൽകും. ഈ പ്രചാരണ പരിപാടി അഞ്ചു ഭാഷകളിൽ ലഭ്യമാകും.

TAGS: Tata Sky |