ക്യൂറോഫൈയിൽ കേരളത്തിൽ നിന്നു 4469 ഡോക്ടർമാർ

Posted on: September 23, 2016

curofy-big

കൊച്ചി : ഡോക്ടർമാരുടെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്യൂറോഫൈയിൽ കേരളത്തിൽ നിന്നു 4469 ഡോക്ടർമാർ അംഗങ്ങളായി. ഇതിൽ 771 ഡോക്ടർമാർ തിരുവനന്തപുരം ജില്ലയിൽനിന്നുള്ളവരാണ്. ചികിത്സയ്ക്കിടയിലെ സങ്കീർണമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ആരംഭിച്ച ഈ പ്ലാറ്റ്‌ഫോമിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വാർത്തകൾ, പ്രീമിയം ജോലികൾ തുടങ്ങിയ വിവരങ്ങളും ലഭിക്കും.

സംസ്ഥാനത്തെ 43269 ഡോക്ടർമാരിൽ പത്തു ശതമാനത്തോളം ഈ പ്ലാറ്റ്‌ഫോം വഴി രാജ്യത്തെ മറ്റു ഡോക്ടർമാരുമായി പ്രതിദിനമെന്നോണം ചർച്ച നടത്തുകയും ചികിത്സയ്ക്ക് അതു ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. സംസ്ഥാനത്ത് ക്യൂറോഫൈയിൽ അംഗമായ 4469 ഡോക്ടർമാരിൽ 837 പേർ ജനറൽ പ്രാക്ടീസ് നടത്തുന്നവരും 3632 പേർ സ്‌പെഷ്യലിസ്റ്റുകളുമാണ്. തിരുവനന്തപുരം ജില്ലയിലെ 771 ഡോക്ടർമാരിൽ 162 പേർ ജനറൽ പ്രാക്ടീഷണർമാരും 609 പേർ സ്‌പെഷ്യലിസ്റ്റുകളുമാണ്.

കൊച്ചിയിൽ നിന്ന് 513 പേർ ക്യൂറോഫൈയിൽ സജീവമാണ്. കോഴിക്കോട് (464), തൃശൂർ (410 ), കൊല്ലം (311 ), കോട്ടയം (291) തുടങ്ങിയവർ ഈ പ്ലാറ്റ്‌ഫോമിൽ സജീവമാണ്. ഓരോ മാസവും വിവിധ വിഭാഗങ്ങളിലായി പതിനായിരത്തിലധികം കേസുകൾ കേരളത്തിലുള്ള ഡോക്ടർമാർ ഈ പ്ലാറ്റ്‌ഫോമിലൂടെ ചർച്ച ചെയ്തുവരുന്നു. വ്യക്തിഗത പ്രാക്ടീസ് നടത്തുന്നവർക്കു പുതിയ ടെക്‌നോളജി ലഭ്യമാക്കുവാനാണ് ക്യൂറോഫൈ ശ്രമിക്കുന്നതെന്ന് സഹസ്ഥാപകനായ മുദിത് വിജയ്‌വെർജിയ പറഞ്ഞു.

TAGS: Curofy |