പ്രീ പെയ്ഡ് വരിക്കാർക്ക് വോഡഫോൺ ഫ്‌ളെക്‌സ് പദ്ധതി

Posted on: September 21, 2016

 

vodafone-flex-launch-big

കൊച്ചി : പ്രീ പെയ്ഡ് ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാനാകുന്ന വോഡഫോൺ ഫ്‌ളെക്‌സ് എന്ന പദ്ധതി അവതരിപ്പിച്ചു. വോയ്‌സ്, ഡാറ്റ, റോമിംഗ്, എസ് എം എസ്. എന്നിവയ്‌ക്കൊന്നും മുൻ നിശ്ചയ പ്രകാരമുള്ള പരിധികൾ ബാധകമല്ലാത്ത പദ്ധതിയാണ് വോഡഫോൺ ഫ്‌ളെക്‌സ്.

പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് ലളിതവും കൂടുതൽ ആസ്വാദ്യവുമായ അനുഭവങ്ങൾ പ്രദാനം ചെയ്യുക എന്നതു ലക്ഷ്യമിട്ടാണ് വോഡഫോൺ ഫ്‌ളെക്‌സ് അവതരിപ്പിക്കുന്നതെന്നും വോഡഫോൺ ഇന്ത്യയുടെ കൊമേഴ്‌സ്യൽ ഡയറക്ടർ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി.

പ്രീപെയ്ഡ് വരിക്കാർക്ക് വോഡഫോൺ ഫ്‌ളെക്‌സിലെ ഉപയോഗിക്കാത്തവ അടുത്ത തവണത്തേക്കു കൊണ്ടു പോകാനും 25 ശതമാനം വരെ സമ്പാദിക്കാനും അവസരം ലഭിക്കും. 28 ദിവസം വരെ ഒരു റീച്ചാർജിനു കാലാവധിയുണ്ടാകും. 119 രൂപ (325 ഫ്‌ളെക്‌സ്) 199 രൂപ (700 ഫ്‌ളെക്‌സ്), 299 രൂപ (1200 ഫ്‌ളെക്‌സ്), 399 രൂപ (1750 ഫ്‌ളെക്‌സ്) എന്നിങ്ങനെയാണ് പദ്ധതി ലഭ്യമാക്കിയിട്ടുള്ളത്. വിവിധ സർക്കിളുകളിൽ നിരക്കുകളിൽ വ്യതിയാനമുണ്ടാകും.

വോയ്‌സിനും ഡാറ്റയ്ക്കും വേണ്ടി വ്യത്യസ്ത പ്ലാനുകൾ ഉപയോഗിക്കുന്ന പരമ്പരാഗത രീതിയിൽ നിന്നാവും വോഡഫോൺ ഫ്‌ളെക്‌സ് പ്രീ പെയ്ഡ് ഉപഭോക്താക്കൾക്കു മോചനം നൽകുമെന്ന് വോഡഫോൺ കൺസ്യൂമർ മാർക്കറ്റിംഗ് ദേശീയ മേധാവി അരവിന്ദ് നെവാതിയ ചൂണ്ടിക്കാട്ടി.