ബ്രിട്ടാനിയ ഗുഡ് ഡേയുടെ പുതിയ പ്രചാരണ പരിപാടി

Posted on: September 19, 2016

britannia-good-day-smile-mo

കൊച്ചി : ഗുഡ്ഡേയ്ക്കായി കൂടുതൽ പുഞ്ചിരിക്കൂ എന്ന സന്ദേശവുമായി ബ്രിട്ടാനിയ ഗുഡ്ഡേയുടെ പുതിയ പരസ്യ പ്രചാരണ കാമ്പെയിൻ അവതരിപ്പിച്ചു. ഗുഡ്ഡേയ്ക്കായി കൂടുതൽ പുഞ്ചിരിക്കുകയെന്ന ആശയം ദീപികാ പദുക്കോണാണ് പരസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.

തിരക്കേറിയ നിത്യ ജീവിതത്തിനിടയിലും എല്ലാവർക്കും പുഞ്ചിരി സമ്മാനിക്കുന്ന പെൺകുട്ടിയായാണ് ദീപിക പദുക്കോൺ പരസ്യത്തിൽ എത്തുന്നത്. ഗുഡ്ഡേ പോലൊരു വലിയ ബ്രാൻഡിന് അനുയോജ്യമായ ആശയമാണിതെന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ വിപണന വിഭാഗം വൈസ് പ്രസിഡന്റ് അലി ഹാരിസ് ഷേരേ ചൂണ്ടിക്കാട്ടി.

ഇന്ത്യയ്ക്കു കൂടുതൽ പുഞ്ചിരി സമ്മാനിക്കുന്ന ബ്രിട്ടാനിയ ഗു്ഡ്ഡേ കാമ്പയിനിൽ പങ്കാളിയാകുന്നതിൽ തനിക്കേറെ അഭിമാനമുണ്ടെന്ന് ദീപിക പദുക്കോൺ പറഞ്ഞു. ആയിരം വാക്കുകൾക്കു സാധ്യമാകാത്തതാണ് ഒരു പുഞ്ചിരിയിലൂടെ സാധ്യമാകുമെന്നും ദീപിക പദുക്കോൺ അഭിപ്രായപ്പെട്ടു.