സ്‌മെൽഫി ചാലഞ്ച് വിജയിച്ച് ആംബിപ്യുവർ

Posted on: September 18, 2016

ambi-pur-smelfie-big

കൊച്ചി : വീടിനുള്ളിലെ ദുർഗന്ധങ്ങളെ നിർവീര്യമാക്കുന്നതിൽ ഖ്യാതി നേടിയ ആംബിപ്യുവർ സ്‌മെൽഫി ചാലഞ്ച് വിജയിച്ചു. കഴിഞ്ഞമാസം ആരംഭിച്ച സ്‌മെൽഫി കോൺടെസ്റ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 20 പേരെ ചാലഞ്ചിൽ പങ്കെടുപ്പിച്ചു രൂക്ഷമായ ദുർഗന്ധങ്ങളെ അകറ്റി നറു സുഗന്ധം പരത്താൻ ആംബിപ്യുവറിന് കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ്. ബോളിവുഡ് സിനിമാ-നൃത്ത സംവിധായകയായ ഫറാഖാൻ ചാലഞ്ചിൽ പങ്കെടുത്തു.

എഴുപതോളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രോക്ടർ & ഗാംബിൾ ഉത്പന്നമാണ് ആംബിപ്യുവർ. ബോളിവുഡ് താരം ബൊമൻ ഇറാനിയാണ് ഈ ചാലഞ്ചിന് ചുക്കാൻ പിടിച്ചത്.