ഫെവിക്രിൽ കരകൗശല ശിൽപ്പശാല സംഘടിപ്പിച്ചു

Posted on: September 11, 2016

fevicryl-art-craft-work-b

കൊച്ചി : വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് ഫെവിക്രിൽ കൊച്ചിയിൽ കരകൗശല ശിൽപ്പശാല സംഘടിപ്പിച്ചു. ഫാബ്രിക്, ഫാബ്രിക് ഇതര ആശയങ്ങളിൽ അധിഷ്ഠിതമായ ശിൽപ്പശാലയിൽ എംബ്രോയ്ഡറി പരിശീലനം, മെഴുകുതിരി സ്റ്റാൻഡ് നിർമാണം തുടങ്ങിയവ ശില്പശാലയുടെ ഭാഗമായി നടത്തി.

കരകൗശല ശിൽപ്പശാലയിലൂടെ നേടുന്ന വൈദഗ്ദ്ധ്യം വഴി തങ്ങളുടെ കഴിവുകളെക്കുറിച്ചുള്ള ബോധ്യം വനിതകളിൽ വളർത്തിയെടുക്കുകയാണ് ഫെവിക്രിൽ ഉദ്ദേശിക്കുന്നതെന്ന് പിഡിലൈറ്റ് ഇൻഡസ്ട്രീസിന്റെ ആർട്ട്, സ്റ്റേഷനറി ആൻഡ് ഫാബ്രിക് വിഭാഗം പ്രസിഡന്റ് രാഹുൽ സിൻഹ പറഞ്ഞു.