പി.വി. സിന്ധുവിനെ കീർത്തിലാൽസ് ആദരിച്ചു

Posted on: September 8, 2016

kirtilals-p-v-sindhu-gold

കൊച്ചി : റിയോ ഒളിമ്പിക്‌സിലെ ബാഡ്മിന്റൺ വെള്ളി മെഡൽ ജേതാവ് പി. വി. സിന്ധുവിനെ കീർത്തിലാൽസ് ആദരിച്ചു. ബംഗലുരുവിൽ നടന്ന ചടങ്ങിൽ സ്വർണം, വജ്രം എന്നിവ കൊണ്ട് രൂപകൽപന ചെയ്ത മിനി ബാഡ്മിന്റൺ റാക്കറ്റ് കീർത്തിലാൽസ് ഡയറക്ടർ (ബിസിനസ് സ്ട്രാറ്റജി) സുരാജ് ശാന്തകുമാറും ഡയറക്ടർ സീമാ മേത്തയും ചേർന്ന് സിന്ധുവിന് സമ്മാനിച്ചു.