ഗോദ്‌റെജ് എഡ്ജ് പ്രോ വിപണിയിൽ

Posted on: September 3, 2016

Godrej-Logo-Big

കൊച്ചി : ഗോദ്‌റെജ് അപ്ലയൻസസ് സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഗോദ്‌റെജ് എഡ്ജ് പ്രോ വിപണിയിലെത്തിച്ചു. ഏഴര കിലോഗ്രാം, 8 കിലോഗ്രാം കപ്പാസിറ്റികളിൽ ലഭിക്കുന്ന എഡ്ജ് പ്രോയുടെ വില യഥാക്രമം 14,600 രൂപ, 15,400 രൂപ വീതമാണ്. വൈൻ റെഡ്, ലൈലാക് സ്പ്രിംഗിൾ നിറങ്ങളിൽ ഇവ ലഭിക്കും.

പുതിയ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഏറ്റവും മികച്ച വൃത്തിയാക്കലും അതിലുമേറെ കൂടുതൽ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന വാഷിംഗ് മെഷീനാണ് എഡ്ജ് പ്രോ. ഇൻ ബിൽറ്റ് ഡിറ്റർജന്റ് സ്റ്റോറേജോടുകൂടിയ ആദ്യത്തെ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനായ എഡ്ജ് പ്രോ ഉപഭോക്തൃ സൗഹൃദമായ നിരവധി സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വലിയ വീൽ നൽകിയിട്ടുള്ളതിനാൽ എങ്ങോട്ടു വേണമെങ്കിലും തള്ളിനീക്കാം.

വസ്ത്രത്തിലെ സോപ്പു പൊടി പൂർണമായും മാറ്റിയെടുക്കുവാൻ കഴിയുന്ന ശക്തിയുള്ള സ്പിൻഷോവർ, ഉലച്ചു കഴുകുന്ന അക്വാജെറ്റ് പൾസേറ്റർ തുടങ്ങിയവ വൃത്തിയാക്കലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. തുരുമ്പിക്കാത്ത ബോഡിയും വാഷിംഗ് മെഷീനു ലഭ്യമാക്കിയിട്ടുള്ളതെന്ന് ഗോദ്‌റെജ് അപ്ലയൻസസ് ബിസിനസ് തലവനും ഇവിപിയുമായ കമൽ നന്ദി പറഞ്ഞു.

സെമി ഓട്ടോമാറ്റിക് വിഭാഗത്തിൽ അതുല്യമായ ഒരു വാഷിംഗ് മെഷീൻ അവതരിപ്പിച്ചിരിക്കുകയാണെന്ന് ഗോദ്‌റെജ് അപ്ലയയൻസസ് വാഷിംഗ് മെഷീൻ പ്രോഡക്ട് ഗ്രൂപ്പ് ഹെഡ് രാകേഷ് സിയാൽ പറഞ്ഞു. അതിവേഗം വളരുന്ന സെമി ഓട്ടോമാറ്റിക് മേഖലയിൽ വിപണി വിഹിതം രണ്ടു ശതമാനം വർധിപ്പിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.