April 2024
ഫെവിക്രിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് ശിൽപശാല
Posted on: September 3, 2016
കൊച്ചി : കേരളത്തിലേയും തമിഴ്‌നാട്ടിലേയും 11 നഗരങ്ങളിൽ ഫെവിക്രിൽ നടത്തിയ ആർട്ട് ആൻഡ് ക്രാഫ്റ്റ് ശിൽപശാലയിൽ ആയിരത്തിലധികം സ്ത്രീകൾ പങ്കെടുത്തു. സ്ത്രീകളെ ശാകതീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫെവിക്രിൽ ശിൽപശാലകൾ സംഘടിപ്പിച്ചത്.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ നഗരങ്ങളിലും തമിഴ്‌നാട്ടിൽ കോയമ്പത്തൂർ, സേലം, മധുര, തിരുനൽവേലി, ചെന്നൈ എന്നിവടങ്ങളിലുമാണ് ശിൽപശാല സംഘടിപ്പിച്ചത്.
സ്ത്രീകളെ അവരുടെ നൈപുണ്യവും കലാപരമായ കഴിവും ബോധ്യപ്പെടുത്തി ഈ മേഖലയിലെ ബിസിനസിൽ പ്രവേശിക്കുവാൻ സഹായിക്കുകയാണ് ശിൽപശാലയുടെ ലക്ഷ്യമെന്ന് പിഡിലൈറ്റ് ഇൻഡസ്ട്രീസ് ആർട്‌സ്, സ്റ്റേഷനറി ആൻഡ് ഫാബ്രിക് ഡിവിഷൻ പ്രസിഡന്റ് രാഹുൽ സിൻഹ പറഞ്ഞു. ശിൽപ്പശാലയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചതെന്നും സെപ്റ്റംബർ പത്തിന് വീണ്ടും വിവിധ കേന്ദ്രങ്ങളിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് ശിൽപശാല സംഘടിപ്പിക്കു അദ്ദേഹം അറിയിച്ചു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 81294 99235
TAGS: Fevicryl |