ഗോദ്‌റെജ് സ്മാർട്ട് മൊബൈൽ സർവീസ് വാൻ കൊച്ചിയിൽ

Posted on: September 1, 2016

Godrej-Logo-Big

കൊച്ചി : ഗോദ്‌റെജ് അപ്ലയൻസസ് സ്മാർട്ട് മൊബൈൽ സർവീസ് വാൻ കൊച്ചിയിൽ സേവനമാരംഭിച്ചു. ഗൃഹോപകരണമേഖലയിൽ ഇതാദ്യമായിട്ടാണ് ഒരു കമ്പനി ഇത്തരത്തിലുള്ള സർവീസ് സംവിധാനത്തിനു രൂപംനൽകുന്നത്. റിപ്പയർ, ഉത്പന്നം സ്ഥാപിക്കൽ, സാധാരണ സർവീസ്, ഉത്പന്നത്തിന്റെ പ്രദർശനം തുടങ്ങിയ സേവനങ്ങളാണ് സർവീസ് വാൻ വഴി കമ്പനി ലഭ്യമാക്കുന്നത്. എട്ടു വാനുകൾ കൊച്ചിയിൽ ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്തൊട്ടാകെ കമ്പനി 110 ബ്രാൻഡഡ് വാൻ ഇതിനകം ഗോദറെജ് പുറത്തിറക്കിയിട്ടുണ്ട്. സ്മാർട്ട് മൊബൈൽ സർവീസ് വാനുകളുടെ എണ്ണം നടപ്പു സാമ്പത്തിക വർഷം അവസാനത്തോടെ 150 ഉം അടുത്ത സാമ്പത്തിക വർഷം അവസാനത്തോടെ 200 ഉം ആയി ഉയർത്തുമെന്ന് കമ്പനിയുടെ ദേശീയ സർവീസ് ഹെഡ് രവി ഭട്ട് അറിയിച്ചു.

ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ലഭ്യമായ ഹെൽപ്‌ലൈനിൽ ബന്ധപ്പെടാം. ഉയർന്ന ഗുണനിലവാരത്തിലുള്ള പ്രഫഷണൽ സേവനം നൽകുവാൻ കഴിയുന്ന വിധത്തിലുള്ള ബ്രാൻഡഡ് സർവീസ് വാനാണ് തയാറാക്കിയിട്ടുള്ളത്. ജനറേറ്റർ സൗകര്യവുമുണ്ട്. ഉപഭോക്താക്കൾക്കു കാത്തിരിപ്പില്ലാതെ ആദ്യത്തെ സന്ദർശനത്തിൽത്തന്നെ പ്രശ്‌നനങ്ങൾ പരിഹാരിക്കാവുന്ന വിധത്തിൽ സ്‌പെയർ പാർട്‌സുകൾ ഉൾപ്പെടെ സുസജ്ജരായ ടെക്‌നീഷ്യൻമാരെയാണ് സ്മാർട്ട് മൊബൈൽ സർവീസ് വാനുകളിൽ നിയോഗിച്ചിട്ടുള്ളതെന്ന് ഭട്ട് അറിയിച്ചു.