ഓണം ആഘോഷമാക്കാൻ സാംസംഗ് ഫോണസദ്യ ഓഫർ

Posted on: September 1, 2016

Samsung-Phonasadya-offer-wi

കൊച്ചി : ഓണാഘോഷത്തോട് അനുബന്ധിച്ച് സാംസംഗ് ഫോണസദ്യ ഓഫറിലെ ആദ്യ സെറ്റ് വിജയികളെ പ്രഖ്യാപിച്ചു. ഓണത്തിന്റെ സന്തോഷവും സമൃദ്ധിയും ഉപയോക്താക്കൾക്ക് പകർന്നുനല്കുന്നതിനായി സ്മാർട്ട്‌ഫോണുകൾക്കൊപ്പം ഒട്ടേറെ സൗജന്യങ്ങളും സാംസംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 13 വരെയുള്ള സാംസംഗ് ഫോണസദ്യ ഓഫർ കാലയളവിൽ കേരളത്തിലെ ഏതെങ്കിലും അംഗീകൃത ഔട്ട്‌ലെറ്റുകളിൽനിന്നും സാംസംഗ് സ്മാർട്ട്‌ഫോണുകളോ ജെമാക്‌സോ വാങ്ങുമ്പോൾ ഓരോ ദിവസവും ആകർഷകമായ സമ്മാനങ്ങൾ നേടാനും മെഗാ ബംപർ സമ്മാന നറുക്കെടുപ്പിൽ പങ്കെടുക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.

ഓഫർ കാലയളവിൽ തെരഞ്ഞെടുക്കപ്പെട്ട മോഡൽ സാംസംഗ് സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ മൈ ഗാലക്‌സി ആപ് വഴി ഓണം ഭാഗ്യനറുക്കെടുപ്പിൽ പങ്കാളിയാകാം. മൈ ഗ്യാലക്‌സി ആപ്പിലെ ഓണം ബാനറിൽ ക്ലിക്ക് ചെയ്താൽ കൂപ്പൺ കോഡ് ലഭിക്കും. ഇത് ഉപയോഗിച്ച് ഭാഗ്യനറുക്കെടുപ്പിനായി രജിസ്റ്റർ ചെയ്യാം. കൃത്യമായ ഇടവേളകളിൽ നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കും. ഭാഗ്യനറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് 30 റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 നേടാനുള്ള അവസരം ലഭിക്കും. കൂടാതെ ബംപർ സമ്മാനജേതാവിന് 101 പവൻ സ്വർണവും ലഭിക്കും.

നൂതനമായ ഉത്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും ഉപയോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിർവഹിക്കാൻ സാംസംഗ് പ്രതിജ്ഞാബദ്ധമാണെന്ന് സാംസംഗ് മൊബൈൽസ് വൈസ് പ്രസിഡന്റ് രാജു പുല്ലൻ പറഞ്ഞു. കേരളത്തിലെ അവിഭാജ്യഘടകമായ ഓണാഘോഷം കൂടുതൽ സവിശേഷമാക്കാനാണ് സാംസംഗ് ശ്രമിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സാംസംഗ് ഫോണസദ്യയ്ക്ക് ലഭിച്ച അകമഴിഞ്ഞ പിന്തുണയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇക്കുറിയും ഉപയോക്താക്കളുടെ ആഘോഷത്തിന് മാറ്റുകൂട്ടാനും വിപണിയിൽ കൂടുതൽ മികച്ച ശക്തിയായി മാറാനുമാണ് സാംസങ് പരിശ്രമിക്കുന്നതെന്ന് രാജു പുല്ലൻ പറഞ്ഞു.

മൈ ഗ്യാലക്‌സി പ്ലാറ്റ്‌ഫോമിലൂടെ സവിശേഷമായ ഓഫറുകളാണ് സാംസങ് അവതരിപ്പിക്കുന്നത്. സാംസങ് സ്മാർട്ട്‌ഫോൺ വാങ്ങുന്ന കേരളത്തിലെ ഉപയോക്താക്കൾക്കായി കല്യാൺ ജൂവലേഴ്‌സ്, ക്രൗൺ പ്ലാസ, സിൽവർ സ്റ്റോം, ജോളി സിൽക്‌സ്, ഡെയ്‌ലി ഫിഷ് എന്നീ പങ്കാളികളിൽനിന്നും സവിശേഷമായ ഓഫറുകൾ സ്വന്തമാക്കാം.

ഫോണസദ്യ ഓഫറിനോട് അനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട മോഡൽ ഫോണുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് എസ്്ബിടിയുടേത് അടക്കം എല്ലാ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പർച്ചേയ്്‌സുകൾക്കും പത്ത് ശതമാനം കാഷ്ബായ്ക്കും ് ലഭിക്കും. കൂടാതെ ബജാജ് ഫിനാൻസ് സ്‌കീം ഉപയോഗിച്ചും ഹോം ക്രെഡിറ്റ് ഓപ്ഷനുകൾ ഉപയോഗിച്ചും ഉപയോക്താക്കൾക്ക് ഉത്പന്നങ്ങൾ വാങ്ങാൻ അവസരമുണ്ട്.

TAGS: Samsung |