പുതിയ ഉത്പന്നങ്ങളുമായി ഗ്രേറ്റ്‌വൈറ്റ് ഗ്ലോബൽ

Posted on: August 28, 2014

GreatWhite-Kerala-Launch-B

ആങ്കറിന്റെ പുതിയ സംരംഭമായ ഗ്രേറ്റ്‌വൈറ്റ് സ്വിച്ച്, വയറുകളും കേബിളുകളും, സർക്യൂട്ട് പ്രൊട്ടക്ഷൻ ഡിവൈസുകളും (എം സി ബികളും / ആർ സി സി ബികളും), സിഎഫ്എല്ലും എൽ ഇ ഡിയും ല്യൂമിനറികളും എന്നി നാലു വിഭാഗങ്ങൡലായി പുതിയ ഉത്പന്നങ്ങളും അവതരിപ്പിച്ചു.

കേരള വിപണിക്കായി കമ്പനി മിറാ, മിറാ ടച്ച്, ഫിയാന, ടിവോളി, പെട്ര എന്നി വൈവിധ്യമാർന്ന ബ്രാൻഡുകൾ കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു. ജാദവ്ജി ലാൽജി ആങ്കർവാലയുടെ മേൽനോട്ടത്തിൽ കേരള വിപണിക്കായി ഡീലർമാരുടെയും ഡിസ്ട്രിബ്യൂട്ടർമാരുടെയും വിപുലമായ നെറ്റ്‌വർക്ക് കമ്പനി പ്ലാൻ ചെയ്യുന്നുണ്ട്. ഗ്രേറ്റ്‌വൈറ്റിന്റെ കേരള ബ്രാഞ്ച് ഓഫിസ് കൊച്ചി കലൂരിലെ ആസാദ് റോഡിൽ പ്രവർത്തനമാരംഭിച്ചു.