ഓണം ഓഫറുമായി ലാവ മൊബൈൽസ്

Posted on: August 25, 2016

Lava-Mobiles-4G-Big

കൊച്ചി : ലാവ ഇന്റർനാഷണൽ ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ മെഗാ കൺസ്യൂമർ ഓഫറുകൾ അവതരിപ്പിച്ചു. ലാവ/സോളോ സ്മാർട്ട് ഫോണുകൾ അല്ലെങ്കിൽ ടാബ്‌ലെറ്റുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ലാവ ഓണം ഉത്സവ് സ്‌ക്രാച്ച് കാർഡിലൂടെ നിരവധി സമ്മാനങ്ങൾ നേടാൻ കഴിയും. കേരളത്തിലെ മൂവായിരത്തിലധികം വരുന്ന ലാവയുടെ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ 2016 ആഗസ്ത് 20 മുതൽ സെപ്റ്റംബർ 30 വരെയാണ് ഈ കൺസ്യൂമർ ഓഫർ ലഭ്യമാവുക.

ഓരോ ലാവ/സോളോ സ്മാർട്ട് ഫോണുകൾ അല്ലെങ്കിൽ ടാബ്‌ലെറ്റുകൾ വാങ്ങുമ്പോൾ ലഭിക്കുന്ന സ്‌ക്രാച്ച് കാർഡിലൂടെ ഉപയോക്താവിന് ജാക്ക്‌പോട്ട് സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. സ്‌ക്രാച്ച് കാർഡിൽ ജാക്ക് പോട്ട് ഗിഫ്റ്റ് എന്നാണെങ്കിൽ സമ്മാനങ്ങളായ ഹോണ്ട ബ്രിയോ, ഗോൾഡ് വൗച്ചറുകൾ, ഹാർലി ഡേവിഡ്‌സൺ ബൈക്ക്, സിംഗപ്പൂർ ഹോളിഡേ ട്രിപ്പ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നേടാനുള്ള അവസരവും, കൂടാതെ ഫിലിപ്‌സ് സ്പീക്കർ, മർഫി റിച്ചാർഡ്‌സിന്റെ മൈക്രോവേവ് അവൻ, ഡിന്നർസെറ്റ്, സ്വരോവ്‌സ്‌കി പെൻഡന്റ് സെറ്റ് എന്നിവയിലെതെങ്കിലും സമ്മാനമായി നേടാം.

ചൂസ് യുവർ ഗിഫ്റ്റ് എന്നാണെങ്കിൽ ബ്ലൂടൂത്ത് സെൽഫിസ്റ്റിക്ക്, ബ്ലൂടൂത്ത് സ്പീക്കർ, പോളോ ഫ്‌ളാസ്‌ക്ക്, മിൽട്ടന്റെ ചോപ്പിംഗ് ബോർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോക്താവിന് സ്വന്തമായി തെരഞ്ഞെടുക്കാവുന്നതാണ്. ചൂസ് യുവർ ഹോളിഡേ എന്നതാണ് ലഭിക്കുന്നതെങ്കിൽ, ലാവ നൽകുന്ന മൂന്ന് യാത്ര പാക്കേജുകളിൽ ഒന്ന് ഉപയോക്താവിന് ഓണ സമ്മാനമായി തെരഞ്ഞടുക്കാവുന്നതാണ്.

TAGS: Lava Mobiles |