മലബാർ ഗോൾഡ് & ഡയമണ്ട്‌സിനെ തകർക്കാൻ ആസൂത്രിത ഗൂഡാലോചന

Posted on: August 24, 2016

Malabar-Gold-Logo-Big

കൊച്ചി : മലബാർഗോൾഡ് & ഡയമണ്ട്‌സിനെ തകർക്കാൻ ലക്ഷ്യമിട്ട് ആസൂത്രിതമായ ഗൂഡാലോചന അരങ്ങേറുന്നു. ആഗോള തലത്തിൽ വിശ്വാസ്യത നേടിയ ഈ ബ്രാൻഡിനെതിരെയുള്ള കുത്സിത പ്രചരണങ്ങൾക്കെതിരെ കരുതിയിരിക്കാൻ കമ്പനി തങ്ങളുടെ ഇടപാടുകാരോടും നിക്ഷേപ പങ്കാളികളോടും പൊതു ജനങ്ങളോടും അഭ്യർത്ഥിച്ചു.

പാകിസ്ഥാന്റെ ദേശീയ പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ച് മലബാർ ഗോൾഡ് ്& ഡയമണ്ട്‌സ് പാക് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു എന്നാണ് സോഷ്യൽ മീഡിയകൾ പ്രചരിക്കുന്ന വ്യാജ ചിത്രം പറയുന്നത്. മിഡിൽ ഈസ്റ്റിൽ സാന്നിധ്യമുള്ള ഒരു മണിഎക്‌സേഞ്ച് കമ്പനി നടത്തിയ പരിപാടിയുടെ ചിത്രമാണ് മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റേതെന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. പ്രസ്തുത കമ്പനിയുടെ ലോഗോ ചിത്രത്തിൽ വ്യക്തമായി കാണുകയും ചെയാം.

സത്യം ഇതായിരിക്കെ, ഈ ചിത്രവും മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ പേരുംചേർത്ത് അസത്യ പ്രചരണം നടത്തുകയായിരുന്നു. യാഥാർത്ഥ്യങ്ങൾ വേണ്ടത്ര പരിശോധിക്കാതെ ചില പ്രാദേശിക സംഘങ്ങൾ ഈ ചിത്രം കണ്ട് മലബാർ ഗോൾഡ് & ഡയമണ്ട്‌സിനെതിരായി പ്രക്ഷോഭത്തിനു മുതിരുകയുമുണ്ടായി. പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രവുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്‌സ് അധികൃതർ അറിയിച്ചു.

മലബാർ ഗോൾഡ് & ഡയമണ്ട്‌സിനെ തകർക്കാൻ ചിലർ ബിസിനസ് ശത്രുത മൂലം നടത്തിയ ഗൂഢലോചനയുടെ ഫലമാണിത്.