തെരഞ്ഞെടുത്ത പ്ലാനുകളിൽ ഇരട്ടി ഡാറ്റാ ആനുകൂല്യവുമായി വോഡഫോൺ

Posted on: August 20, 2016

Vodafone-Logo-Big

കൊച്ചി : വോഡഫോൺ പരിധിയില്ലാത്ത വോയ്‌സ് കോളുകളും പരിധിയില്ലാത്ത റോമിംഗും 8 ജി.ബി. ഡാറ്റയും വെറും 1999 രൂപയ്ക്ക് ലഭ്യമാക്കുന്ന വോഡഫോൺ റെഡ് പോസ്റ്റ് പെയ്ഡ് പദ്ധതി അവതരിപ്പിച്ചു. 1699 രൂപയ്ക്ക് സൗജന്യ റോമിംഗും (ഇൻ കമിംഗും കോളുകൾ മാത്രം) പരിധിയില്ലാത്ത വോയ്‌സ് കോളുകളും 6 ജി.ബി. ഡാറ്റയും ലഭ്യമാക്കുന്നമറ്റൊരു വേരിയന്റും അവതരിപ്പിച്ചിട്ടുണ്ട്.

വോഡഫോൺ റെഡ് അനുഭവം ഉപഭോക്താക്കൾക്കു ലഭ്യമാക്കാനായി 499 രൂപ, 699 രൂപ, 999 രൂപ എന്നീ നിരക്കുകളിൽ എൻട്രി ലെവലിലുള്ള വോഡഫോൺ റെഡ് പോസ്റ്റ് പെയ്ഡ് പദ്ധതികളും ഇരട്ടി ഡാറ്റാ ആനുകൂല്യങ്ങളോടും ആകർഷകമായ ടോക്ക് ടൈമോടും കൂടെ അവതരിപ്പിച്ചിട്ടുണ്ടെന്ന് വോഡഫോൺ ഇന്ത്യയുടെ കമേഴ്‌സ്യൽ ഡയറക്ടർ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി.

TAGS: Vodafone |