സാംസംഗ് ഗാലക്‌സി നോട്ട് 7 വിപണിയിൽ

Posted on: August 13, 2016

Samsung-Galaxy-Note-7-Big

കൊച്ചി : സാംസംഗ് ഗാലക്‌സി നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട് ഫോണുകളുടെ നിരയിലെ ഏറ്റവും സമുന്നത മോഡലായ നോട്ട് 7 ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകൾ ഉൾക്കൊള്ളുന്നതാണ്. ഗിയർഫിറ്റ് 2, ഗിയർ ഐക്കൺ എക്‌സ്, ഗിയർ വിആർ എന്നീ വെയറബിൾ ഡിവൈസുകളും നോട്ട് 7-ന് ഒപ്പം സാംസംഗ് അവതരിപ്പിച്ചു.

എയർ കമാൻഡ് ട്രാൻസലേറ്റ് സൗകര്യം 38 ഇൻപുട്ട് ഭാഷകൾ 71 ഔട്ട്പുട്ട് ഭാഷകളിലേക്ക് പരിഭാഷ നടത്താൻ സഹായിക്കുന്നു. വെള്ളം കടക്കാത്ത ഡിസൈൻ സവിശേഷതകൾ മൂലം മഴയത്ത് പോലും എസ് പെൻ ഉപയോഗിച്ച് നോട്ട് 7-ൽ കുറിപ്പുകളും ഡിസൈനുകളും തയാറാക്കാം

ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന 3500 എംഎഎച്ച് ബാറ്ററി, വയർലെസ് ചാർജർ എന്നിവ നോട്ട് 7 നെ ഇതര സ്മാർട്ട് ഫോണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഓഗസ്റ്റ് 22 മുതൽ നോട്ട് 7 പ്രീ ബുക്കിംഗ് ആരംഭിക്കും. സെപ്റ്റംബർ 2 മുതൽ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. വില 59,900 രൂപ.