സെലിബ്രസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചു

Posted on: August 9, 2016

Celebrus-Institute-Big

കൊച്ചി : പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ സെലിബ്രസ് ധനകാര്യ പരിശീലനത്തിനായി സെലിബ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ ട്രെയിനിംഗ് (സിഫ്ട്) ആരംഭിച്ചു. ഫിനാൻഷ്യൽ മാർക്കറ്റിൽ തൊഴിൽ സാധ്യതയുള്ള ഹൃസ്വകാല കോഴ്സുകളാണ് കോളജ് വിദ്യാർഥികൾക്കും യുവ ബിരുദധാരികൾക്കും തൊഴിൽ അന്വേഷകർക്കുമായി സിഫ്ട് ആവിഷ്‌കരിച്ചിട്ടുള്ളത്.

രാജ്യത്ത് അതിവേഗം വളരുന്ന കമ്മോഡിറ്റി, കറൻസി,ക്യാപിറ്റൽ, ഇൻഷ്യൂറൻസ്, മ്യൂച്വൽ ഫണ്ട് മേഖലകളിൽ മികച്ച തൊഴിൽ നേടാനും സംരംഭകത്വം വളർത്താനും സിഫ്ട് കോഴ്സുകൾ സഹായകരമാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോബി ആന്റണി പറഞ്ഞു. സിലബസിന് പുറമെ പ്രാക്ടിക്കൽ പരിശീലനവും കേസ് സ്റ്റഡികളും പഠനത്തിന്റെ ഭാഗമായതിനാൽ വിപണിയെക്കുറിച്ച് തൊഴിൽ അന്വേഷകർക്ക് പൂർണ ബോധ്യമുണ്ടാകും. ഇതിനായി തനതായ രീതിയിലുള്ള അന്തരീക്ഷമാണ് കൊച്ചിയിലെ പരിശീലന കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലെ സംരംഭകരേയും മാർക്കറ്റ് പ്രൊഫഷനലുകളെയും വാർത്തെടുക്കുന്നതിനായി കേരളത്തിലെ പ്രമുഖ കോളജുകളുമായി ഉടൻ ധാരണയിലെത്തുമെന്നും ജോബി ആന്റണി കൂട്ടിച്ചേർത്തു.

താത്പര്യമുള്ള ഉദ്യോഗാർഥികൾക്കും കോളേജുകൾക്കും 9745044077 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.