സംസാരത്തിനിടെ തടസം നേരിട്ടാൽ 10 മിനിട്ട് സൗജന്യ ടോക്ക്‌ടൈമുമായി വോഡഫോൺ

Posted on: August 9, 2016

Vodafone-Logo-Big

കൊച്ചി : വോഡഫോൺ ഡിലൈറ്റ്‌സിനു കീഴിൽ സംസാരത്തിനിടയ്ക്കു എന്തെങ്കിലും തടസം നേരിടുന്നവർക്ക് 10 മിനിറ്റ് സൗജന്യ ടോക്ക് ടൈം നൽകും. വോഡഫോൺ വരിക്കാർക്ക് സംസാരത്തിനിടെ തടസമുണ്ടായാൽ ഉടൻ ‘BETTER’ എന്ന് 199 ലേക്ക് എസ്എംഎസ് ചെയ്താൽ മതി ഉടൻ തന്നെ (30 മിനിട്ടിനകം) 10 മിനിട്ട് ടോക്ക് ടൈം ആ നമ്പറിലേക്ക് ക്രെഡിറ്റ് ചെയ്യും. 67 ശതമാനം വരെയുള്ള അധിക ഡാറ്റാ നേട്ടത്തിനു തൊട്ടുപിന്നാലെയാണ് പുതിയ ഓഫർ.

പ്രീപെയ്ഡ് വരിക്കാർക്ക് ഈ സൗജന്യ ടോക്ക് ടൈമിന് അടുത്ത ദിവസം പാതിരാത്രി വരെ വാലിഡിറ്റിയുണ്ടാകും. പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ബില്ലിംഗ് സൈക്കിൾ അവസാനിക്കുംവരെയും ഉപയോഗിക്കാം. ഒരു മാസം നീണ്ടു നിൽക്കുന്ന വോഡഫോൺ ഡിലൈറ്റ്‌സിനിടയിൽ ഒരു തവണ സൗജന്യ ടോക്ക് ടൈം ഉപയോഗിക്കാം. വോഡഫോണിൽ നിന്നും അതേസർക്കിളിലെ വോഡഫോണിലേക്കുള്ള കോളുകൾക്കു മാത്രമായിരിക്കും ഈ ഓഫറെന്ന് വോഡഫോൺ ഇന്ത്യ കൺസ്യൂമർ ഡയറക്ടർ സന്ദീപ് കടാരിയ പറഞ്ഞു.