അധിക ഡാറ്റാ ഓഫറുമായി വോഡഫോൺ

Posted on: August 4, 2016

Vodafone-India-Logo-big

കൊച്ചി : വോഡഫോൺ ഒരു മാസത്തെ വോഡഫോൺ ഡിലൈറ്റ്‌സ് ഓഫർ പ്രഖ്യാപിച്ചു. പ്രീ-പെയ്ഡ് വരിക്കാർക്ക് അധിക ഡാറ്റാ നൽകികൊണ്ടാണ് ഓഫറിന് തുടക്കമിടുന്നത്. ഉപഭോക്താക്കൾക്ക് ഇനി നിലവിലെ പാക്കിനേക്കാൾ 67 ശതമാനം അധിക ഡാറ്റാ നോട്ടമുണ്ടാകും.

പുതുക്കിയ നിരക്ക് അനുസരിച്ച് നിലവിലെ 650 രൂപയുടെ മൂന്ന് ജിബി 3ജി/4ജി പ്രതിമാസ പാക്കിൽ ഇനി 5ജിബി ഡാറ്റാ ലഭിക്കും. 67 ശതമാനം വർധന. അതുപോലെ തന്നെ 449 രൂപയുടെ 3ജി/4ജി പാക്കിൽ നിലവിലെ 2ജിബിക്കു പകരം 3ജിബി ഉപയോഗിക്കാം. 999 രൂപയുടെ 3ജി/4ജി പാക്കിൽ 54 ശതമാനം വർധനവോടെ ഇനി 10 ജിബി ഡാറ്റാ ഉപയോഗിക്കാം.

അഞ്ചു ദിവസത്തെ വാലിഡിറ്റി ഉള്ള 29 രൂപയുടെ പാക്കിൽ 160 എംബിക്കു പകരം 225 എംബി ഡാറ്റാ ഉപയോഗിക്കാം. 41 ശതമാനമാണ് വർധന. ഒരു ദിവസത്തെ വാലിഡിറ്റിയുള്ള 12 രൂപയുടെ 3ജി/4ജി പാക്കിൽ 30 എംബിക്കു പകരം 50 എംബി ഉപയോഗിക്കാം. 67 ശതമാനം വർധന. ഓരോ മേഖലയിലും നിരക്ക് വ്യത്യാസം വരാം.

ഉപഭോക്താക്കൾക്ക് പരമാവധി ഇന്റർനെറ്റ് അനുഭവം ലഭ്യമാക്കുകയാണ് ഓഫറിന്റെ ലക്ഷ്യമെന്ന് വോഡഫോൺ ഇന്ത്യ കൊമേർഷ്യൽ ഡയറക്ടർ സന്ദീപ് കടാരിയ പറഞ്ഞു.