വിറ്റാമിൻ ഡി 3പ്ലസ് അടങ്ങിയ ഗോൾഡ് വിന്നർ ഓയിൽ വിപണിയിൽ

Posted on: July 30, 2016

Gold-Winner-Big

കൊച്ചി : കാളീസുവരി റിഫൈനറി (കെആർപിഎൽ) വിറ്റ ഡി3പ്ലസ് അടങ്ങിയ പുതിയ ഗോൾഡ് വിന്നർ ഓയിൽ വിപണിയിൽ അവതരിപ്പിച്ചു. പോഷകഗുണം നിറഞ്ഞ വിറ്റാമിൻ ഡി3 അടങ്ങിയ രാജ്യത്തെ ആദ്യ ഭക്ഷ്യ എണ്ണയാണിത്.

വിറ്റാമിൻ ഡി പേശികൾ, ഹൃദയം, ശ്വാസകോശം എന്നിവയുടെ പൊതു ആരോഗ്യത്തിനും അസ്ഥികളുടെ ബലത്തിനും പ്രധാന ഘടകമാണ്. സൂര്യപ്രകാശത്തിൽ നിന്നും ശരീരം വിറ്റമിൻ ഡി തനിയെ ഉത്പാദിപ്പിക്കുമെങ്കിലും ചില ഭക്ഷണങ്ങളിൽ നിന്നു മാത്രമാണ് വളരെ കുറഞ്ഞ അളവിൽ വിറ്റാമിൻ ഡി ലഭിക്കുന്നത്. വിറ്റാമിൻ ഡിയുടെ അപര്യാപ്തതയാണ് ഇന്ത്യയിൽ വിവിധ തലത്തിൽ സാംക്രമിക രോഗങ്ങൾക്ക് വഴിയൊരുക്കുന്നത്. ഈ പ്രാധാന്യം മനസിലാക്കിയാണ് കെആർപിഎൽ നിലവിലെ ഗോൾഡ് വിന്നറിൽ പുതിയൊരു പോഷകം കൂട്ടിച്ചേർത്തത്. ആരോഗ്യപ്രദമായ ജീവിതശൈലി പ്രദാനം ചെയ്യുന്നതായിരിക്കും ഞങ്ങളുടെ ഉത്പന്നങ്ങളെന്ന് കെആർപിഎൽ ചീഫ് ഓപറേറ്റിംഗ് ഓഫീസർ അനുരാഗ് ലോധ പറഞ്ഞു.