ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ തുടങ്ങി

Posted on: July 20, 2016

Lulu-Shopping-festivel-2016

കൊച്ചി : വമ്പൻ സമ്മാനങ്ങളുമായി ലുലുമാളിൽ ആരംഭിച്ച ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ ഗായകൻ വിജയ് യേശുദാസ് ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 14 വരെ നീളുന്ന ലുലുഷോപ്പിംഗ് ഫെസ്റ്റിവലിൽ നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടാം.

മാളിൽ നിന്നും 5000 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്ന ലുലു ലോയൽറ്റി അംഗങ്ങളായ ഉപഭോക്താക്കൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനവസരം ലഭിക്കുക. ഭാഗ്യശാലികളായ രണ്ട്് വിജയികൾക്ക് 2 ആൾട്ടോകാറുകളും 23 പേർക്ക് പ്രീമിയം ടിസ്സോ വാച്ചുകളുമാണ് സമ്മാനമായി ലഭിക്കും.

ലുലുമാളിൽ നടന്ന ചടങ്ങിൽ ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പസ്, മാരുതി സുസുക്കി റീജണൽ മാനേജർ പീറ്റർപൈ, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽമാനേജർ സുധീഷ് നായർ, ലുലുഗ്രൂപ്പ് മീഡിയകോർഡിനേറ്റർ എൻ.ബി. സ്വരാജ്, മാൾ ഡെപ്യൂട്ടി മാനേജർ കെ.കെ. ഷെരീഫ്, മാൾ ഓപ്പറേഷൻസ് മാനേജർ സമീർ വർമ്മ എന്നിവർ പ്രസംഗിച്ചു.