അഷ്ടപതി സോപ്പും, ഷാംപുവും വിപണിയിൽ

Posted on: July 15, 2016

Ashtapathy-Products-Big

കൊച്ചി : ആലുവ ആസ്ഥാനമായുള്ള അഷ്ടപതി ഹെൽത്ത്‌കെയർ സൗന്ദര്യസംരക്ഷണ ഉത്പന്ന വിപണിയിലേക്ക്. സോപ്പും, ഷാംപുവുമാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയിട്ടുള്ളത്. വെളിച്ചെണ്ണ, ഒലിവ്ഓയിൽ തുടങ്ങി നൂറുശതമാനം ആയുർവേദ ഹെർബൽ ചേരുവകൾ ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതെന്ന് അഷ്ടപതി ഹെൽത്ത്‌കെയർ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ബാബു പറഞ്ഞു.

മൂന്നു ഫ്‌ളേവറുകളിലുള്ള സോപ്പുകളും രണ്ടു ഷാംപുവുമാണ് ഇപ്പോൾ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ദേവതാളി സോപ്പ്, മഡ് സോപ്പ്, ഒലിവ് സോപ്പ്, ദേവതാളി ഷാംപൂ, മഡ് ഷാംപു തുടങ്ങിയ ഉത്പന്നങ്ങൾ സ്വഭാവിക സൗന്ദര്യത്തെ സംരക്ഷിക്കുകയും ഊർജ്ജവും ഉന്മേഷവും നൽകുകയും ചെയ്യുമെന്ന് മുഹമ്മദ് ബാബു അവകാശപ്പെട്ടു.

അഷ്ടപതി ഹെൽത്ത്‌കെയർ മാർക്കറ്റിംഗ്‌വിഭാഗം മേധാവി അഖിലേഷ് നായർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.