പരവൂർ വെടിക്കെട്ട്ദുരന്തം : എം.എ. യൂസഫലി രണ്ടു കോടി കൈമാറി

Posted on: July 14, 2016
പരവൂർ വെടിക്കെട്ട് അപകടത്തിൽപ്പെട്ടവർക്കായിലുലു ഗ്രൂപ്പ് എംഡി എം. എ. യൂസഫലി പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ ധനസഹായം ലുലു ഗ്രൂപ്പ് ഇന്ത്യാ ഡയറക്ടർ എം.എ. നിഷാദ്കൊല്ലം ജില്ലാ കളക്ടർ എ. ഷൈനമോൾക്ക് കൈമാറുന്നു. ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു റീജണൽ ഡയറക്ടർ ജോയ് സദാനന്ദൻ, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു ഗ്രൂപ്പ് എംഡിയുടെ സെക്രട്ടറി ഇ. എ. ഹാരിസ് എന്നിവർ സമീപം.

കൊല്ലം : പരവൂർ വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമായി രണ്ട് കോടിരൂപയുടെ ധനസഹായം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ എം.എ. യൂസഫലി കൊല്ലം ജില്ലാ കളക്ടർക്ക് കൈമാറി. അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞ 109 പേർക്ക് ഒരുരുലക്ഷം രൂപ വീതവും പരിക്കേറ്റ 318 പേർക്ക് 50,000 രൂപ വീതവും നൽകാനുള്ള തുകയാണ് അധികൃതരെ ഏൽപ്പിച്ചത്.

കൊല്ലം ജില്ലാ കളക്ടറേറ്റിൽ വച്ച് എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യാ ഡയറക്ടർ എം. എ. നിഷാദ് ചെക്ക് ജില്ലാകളക്ടർ എ. ഷൈനമോൾക്ക് കൈമാറി. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുടെ സെക്രട്ടറി ഇ. എ. ഹാരിസ്, ലുലു റീജണൽ ഡയറക്ടർ ജോയ് സദാനന്ദൻ, ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മീഡിയകോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.