ഹൈജീൻ ഫ്രഷ് ടവർ കൊച്ചിയിൽ തുറന്നു

Posted on: July 12, 2016
ഹൈജീൻ ഫ്രഷിന്റെ ഇന്ത്യ ഓഫീസ് കൊച്ചിയിൽ ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ഗ്ലോബൽ എച്ച്ആർ ഹെഡ് ജ്യോതി രാകേഷ്, മാനേജിംഗ് ഡയറക്ടർ പി.ജോൺ, ജോർജ് സ്‌കെപ്‌റ്റേരീസ്, കോൺസ്റ്റന്റിനോസ് (ഇരുവരും ഗ്രീസ്) മൈക്കിൾ പൗലോ സ്‌കപ്പിനിലൊ (ഇറ്റലി), ഡയറക്ടർ സ്‌റ്റെഫി ജോൺ, എന്നിവർ സമീപം

കൊച്ചി : എയർ കെയർ, വാഷ് റൂം ഹൈജീൻ മേഖലയിലെ പ്രവർത്തിക്കുന്ന ഹൈജീൻ ഫ്രഷ് കൊച്ചിയിൽ ആസ്ഥാന മന്ദിരം തുറന്നു. യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുവേണ്ടിയാണ് കൊച്ചി എസ്.ആർ.എം. റോഡിൽ ഓഫീസ് ആരംഭിച്ചിട്ടുള്ളത്. ടൈസൺ മാസ്റ്റർ എംഎൽഎ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

2002-ൽ പ്രവർത്തനം തുടങ്ങിയ ഹൈജീൻ ഫ്രഷിന് എയർ കെയർ, വാഷ് റൂം ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയുണ്ട്. പ്രൊഡക്ട് ഡിസൈനിംഗ്, മൊൾഡിംഗ്, മാനുഫ്ക്ചറിംഗ് എന്നീ മുന്നു ഘട്ടങ്ങളും ഹൈജീൻ ഫ്രഷ് നേരിട്ടാണ് നടത്തുന്നതെന്ന് മാനേജിംഗ് ഡയറക്ടർ പി. ജോൺ പറഞ്ഞു.

TAGS: Hygiene Fresh |