വീഡിയോകോൺ ഡി2എച്ച് – സുൽത്താനുമായി സഹകരണം

Posted on: July 10, 2016

Videocon-d2h-with-SULTAN-Bi

കൊച്ചി : സൂപ്പർസ്റ്റാർ സൽമാൻഖാന്റെ ഏറ്റവും പുതിയ ബ്ലോക്ബസ്റ്റർ ചലചിത്രമായ യാഷ് രാജ് പ്രൊഡക്ഷൻസിന്റെ സുൽത്താനുമായി വീഡിയോകോൺ ഡി2എച്ച് സഹകരിക്കുന്നു. സിനിമയിൽ വീഡിയോകോൺ ഡി2എച്ചിന്റെ വിതരണ ഫ്രാഞ്ചൈസിയായി സൽമാൻഖാൻ വേഷമിടുന്നു.

ഗ്രാമഗ്രാമാന്തരങ്ങളിൽ വീഡിയോകോൺ ഡി2എച്ചിന്റെ സന്ദേശമെത്തിക്കാൻ സഹായകമാണ് സുൽത്താൻ നിർമാതാക്കളുമായുണ്ടാക്കിയ ഈ വിശേഷാൽ ബന്ധമെന്ന് വീഡിയോകോൺ ഡി2എച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനിൽ ഖേര പറഞ്ഞു.

സിനിമയുടെ തിരക്കഥയിൽ തന്നെ ഉൾപ്പെടുത്തിക്കൊണ്ട് കമ്പനികൾക്ക് എങ്ങനെ നേട്ടമുണ്ടാക്കിക്കൊടുക്കാമെന്നതിന്റെ പരീക്ഷണമാണ് സുൽത്താനിൽ നടന്നിരിക്കുന്നതെന്ന് യാഷ് രാജ് ഫിലിംസ് വൈസ് പ്രസിഡന്റ് ആഷിഷ് പട്ടേൽ അഭിപ്രായപ്പെട്ടു.