ഡോൾബി അറ്റ്‌മോസ് ഇന്ത്യയിൽ വൻ മുന്നേറ്റത്തിന്

Posted on: July 8, 2016

Dolby-Atmos-Bigകൊച്ചി : ചലച്ചിത്ര ശബ്ദ രംഗത്ത് പുത്തൻ മുന്നേറ്റങ്ങൾക്കു വഴി തുറന്ന ഡോൾബി അറ്റ്‌മോസ് ഇന്ത്യയിൽ വികസനത്തിന് ഒരുങ്ങുന്നു. ഇപ്പോൾ ദക്ഷിണേന്ത്യയിൽ നൂറിലേറെ തീയേറ്ററുകളിലുള്ള ഡോൾബി അറ്റ്‌മോസ് രാജ്യ വ്യാപകമായി സാങ്കേതികവിദ്യാ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.

ഡോൾബി ഓഡിയോ പയനിയറിൽ നിന്നുള്ള ഏറ്റവും ആധുനീകമായ സിനിമാ സൗണ്ട് ഫോർമാറ്റാണ് ഡോൾബി അറ്റ്‌മോസ്. ഈ സാങ്കേതികവിദ്യ സിനിമാ പ്രേക്ഷകരെ ശബ്ദത്തോടൊപ്പം സിനിമയുടെ കഥയിലൂടെ ആനയിച്ചു കൊണ്ടു പോകും. ത്രിമാന രൂപത്തിലുള്ള ശബ്ദത്തിന്റെ ചലനം പ്രേക്ഷകനെ സംഭവം നടക്കുന്നിടത്തു നിന്ന് അതു വീക്ഷിക്കുന്ന പ്രതീതിയിലേക്കാണ് നയിക്കുന്നത്. ഓഡിയോ ഒബ്‌ജെക്ടുകളും ഓവർഹെഡ് സ്പീക്കറുകളും എന്ന രണ്ട് സുപ്രധാന ആശയങ്ങളാണ് ഡോൾബി അറ്റ്‌മോസ് സിനിമയിലെ ശബ്ദത്തിനു സംഭാവന ചെയ്തത്.

TAGS: Dolby Atmos |