പുതിയ 44 ടിവി മോഡലുകളുമായി സാംസംഗ്

Posted on: July 7, 2016

Samsung-SUHD-TV-range-2016-കൊച്ചി : സാംസംഗ് പുതിയ 44 ടിവി മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു. മിഴിവുള്ള ചിത്രങ്ങൾക്കായി ക്വാൻഡം ഡോട്ട് ഡിസ്‌പ്ലേ സാങ്കേതികത വിദ്യയിൽ പ്രവർത്തിക്കുന്ന എസ്‌യുഎച്ച്ഡി ടിവി, അത്യാധുനിക സ്മാർട്ട് ഫീച്ചറുകളും, മികച്ച ശബ്ദ മികവുമുള്ള സ്മാർട്ട്, ജോയി ബീറ്റ് എന്നീ മൂന്ന് ശ്രേണികളിലായി 44 മോഡലുകളാണ് സാംസംഗ് വിപണിയിലെത്തിക്കുന്നത്. സാംസംഗ് ടിവികൾക്ക് 28,000 മുതൽ 24 ലക്ഷം രൂപ വരെയാണ് വില.

സ്മാർട്ട് വ്യൂ ആപ്പ് വഴി മൊബൈലിലെ ഫോട്ടോയും വീഡിയോയും ടിവിയിൽ കാണാനും ഒന്നിലധികം ഫോണുകൾ ടിവിയുമായി കണക്ട് ചെയ്യാനും സ്മാർട്ട് ശ്രോണിയിലെ ടിവികളിൽ സൗകര്യമുണ്ട്. കൂടാതെ സ്റ്റാൻഡ് ബൈ മോഡിൽ പോലും ബ്ലൂടൂത്ത് വഴി സ്മാർട്ട് ടിവിയുമായി ഫോൺ പെയർ ചെയ്ത് ഫോണിൽ നിന്നുള്ള പാട്ടുകൾ ടിവിയിൽ ലഭ്യമാക്കും. വയർലെസായി ഹോം തീയറ്ററുമായും ബ്ലൂടൂത്ത് സ്പീക്കറുമായും സ്മാർട്ട് ടിവി പെയർ ചെയ്യാം.

Samsung-Smart-TV-range-2016ക്രിക്-ഒ-മാനിയ ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾക്ക് ക്രിക്കറ്റ് മാച്ചിന്റെ ലൈവ് അപ്‌ഡേറ്റ് ലഭ്യമാകുന്നു. സ്മാർട്ട് ഫോൺ റിമോട്ടാക്കി കൊണ്ട് ചാനൽ മാറ്റാൻ സൗകര്യമൊരുക്കുന്ന ടച്ച് പാഡ് റിമോട്ട് കൺട്രോളും സ്മാർട്ട് വ്യൂ ആപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. സ്മാർട്ട് ടിവികളിലെ എക്‌സ്‌റ്റേണൽ സ്‌റ്റോറേജ് ഉപകരണങ്ങൾ കണക്ട് ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വൈറസ് ഭീക്ഷണിയിൽ നിന്നുള്ള സംരക്ഷണം ഇൻ ബിൽറ്റ് സ്മാർട്ട് സെക്യൂരിറ്റി സവിശേഷത ഉറപ്പുവരുത്തുന്നു. 32 ഇഞ്ച് മുതൽ 88 ഇഞ്ച് വരെ വലിപ്പത്തിൽ ലഭ്യമാകുന്ന സ്മാർട്ട് ടിവിക്ക് 34,500 മുതൽ 7,03,900 രൂപ വരെയാണ് വില.

Samsung-Joy-Beat-TV-range-2മുൻ വശത്തായി സ്പീക്കറുകളും ട്വീറ്ററുമായി പുതിയ റെട്രോ ചിക് ഡിസൈനിലെത്തുന്ന ജോയി ബീറ്റ് ശ്രേണിയിലെ ടിവികളുടെ ഉന്നത ശബ്ദ നിലവാരമാണ് എടുത്തു പറയേണ്ടണ്ട സവിശേഷത. 32 ഇഞ്ച് മുതൽ 49 ഇഞ്ച് വരെ വലിപ്പത്തിൽ ലഭ്യമാകുന്ന ജോയി ബീറ്റ് ടിവികൾക്ക് 27,900 മുതൽ 64,500 രൂപ വരെയാണ് വില.

ബെസലുകൾ ഇല്ലാതെയുള്ള രൂപകൽപ്പനയുള്ള സ്മാർട്ട് ടിവി അനുഭവവും പ്രദാനം ചെയ്യുന്ന എസ്‌യുഎച്ച്ഡി ടിവി വിപണിയിൽ ലഭ്യമാകുന്ന പ്രീമിയം ടിവികളിൽ മുൻപന്തിയിൽ നിൽക്കുന്നു. 1,79,900 രൂപ മുതൽ 23,99,900 രൂപ വരെ വിലയുള്ള എസ്‌യുഎച്ച്ഡി ടിവി 49 ഇഞ്ച് മുതൽ 88 ഇഞ്ച് വരെ ലഭ്യമാണ്.